സ്വീകരണം നൽകി
Monday, January 23, 2017 8:01 AM IST
കുവൈത്ത് സിറ്റി: കുവൈത്തിൽ ഹൃസ്വ സന്ദർശനത്തിനെത്തിയ എലത്തൂർ മഅ്മൂറത്തുൽ ഇസ് ലാം മദ്രസ കമ്മിറ്റി ഭാരവാഹികളായ കെ. ദസ്ത, നടുക്കണ്ടി മുഹമ്മദലി, കെ.ടി. മുസ്തഫ, കെ.കെ. ജാസി എന്നിവർക്ക് കുവൈത്ത് എലത്തൂർ മുസ് ലിം ജമാഅത്ത് കമ്മിറ്റി സ്വീകരണം നൽകി.

ഹവല്ലിയിൽ നടന്ന ചടങ്ങിൽ പ്രസിഡന്‍റ് അസീസ് പാലാട്ട് അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ കെ. ദസ്തക്ക് അഡ്വൈസറി ബോർഡ് അംഗം യൂസഫ് മാട്ടുവയിലും നടുക്കണ്ടി മുഹമ്മദലിക്ക് പ്രസിഡന്‍റ് അസീസ് പാലാട്ടും ഗൾഫ് സ്റ്റാർ മുസ്തഫക്ക് ജനറൽ സെക്രട്ടറി റഫീക്ക് നടുക്കണ്ടിയും കെ.കെ. ജാസിക്ക് വൈസ് പ്രസിഡന്‍റ് യാക്കൂബ് മാട്ടുവയിലും മൊമെന്േ‍റാകൾ സമ്മാനിച്ചു. ജനറൽ സെക്രട്ടറി റഫീക്ക് നടുക്കണ്ടി, അസീസ് പാലാട്ട്, റഫീക്ക് നടുക്കണ്ടി, യാക്കൂബ് മാട്ടുവയിൽ, കെ ദസ്ത, എൻ. മുഹമ്മദലി, കെ.ടി. മുസ്തഫ, കെ.കെ ജാസി എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ