റിയാദ് നാടകവേദി കുടുംബ സംഗമവും പുസ്തക പ്രകാശനവും നടത്തി
Sunday, January 22, 2017 1:48 AM IST
റിയാദ്: റിയാദ് നാടകവേദി * ചിൽഡ്രൻസ് തിയറ്റർ അംഗങ്ങളുടെ കുടുംബ സംഗമം വിവിധ കലാപരിപാടികളോടെ അരങ്ങേറി. പ്രസിഡന്റ് ശ്യാം പന്തളത്തിന്റെ അധ്യക്ഷതയിൽ ആരംഭിച്ച സാംസ്കാരിക സമ്മേളനം പ്രശസ്ത എഴുത്തുകാരനും മനഃശാസ്ത്ര വിദഗ്ദനുമായ ഡോ. വേണു തോന്നയ്ക്കൽ നിർവഹിച്ചു. പ്രശസ്ത വിദ്യാഭ്യാസ ഉപദേഷ്‌ടാവും തത്വചിന്തകനുമായ ഡോ. അബ്ദുൾ സത്താർ നാടകവേദി മുൻ രക്ഷാധികാരി അബ്ദുൾ ലത്തീഫ് ജനറൽ കൺവീനർ ദീപക് കലാനി ചെയർമാൻ വിശ്വനാഥൻ ആഷിഖ് വലപ്പാട് എന്നിവർ സംസാരിച്ചു. 2017ലേക്കുള്ള അംഗത്വ വിതരണം ഉദ്ഘാടനം സെലിൻ പട്ടത്തിൽ നിർവഹിച്ചു. അബ്ദുൾ റഹ്മാൻ, നൗഫൽ ചെറിയമ്പാടൻ, ശരത് അശോക് , ജോമോൻ ജോസഫ്, നന്ദൻ പൊയ്യാറ, ഉവൈസ് എന്നിവർ പരിപാടികകൾക്ക് നേതൃത്വം നൽകി. ഏഴാം വാര്ഷികത്തോടനുബന്ധിച്ചു നടന്ന സമ്മാനക്കൂപ്പൺ മത്സരത്തിൽ വിജയിച്ചവർക്കുള്ള ആലൂക്കാസ് ജ്വല്ലറിയും ഹനീൻ ട്രേഡിങ്ങും നൽകിയ സമ്മാനങ്ങളുടെ വിതരണവും ഫോട്ടോഗ്രാഫി മത്സരത്തിൽ ജഡ്ജ് ആയിരുന്ന ഷട്ടർ അറേബ്യാ പ്രവർത്തകരായ അനിൽകുമാർ തംബുരു ഷബീബ് ഷാബു എന്നിവർക്ക് മെമെന്റോ നൽകി ആദരിക്കുകയും ചെയ്തു.

തുടർന്നു ഡോ. വേണു തോന്നയ്ക്കൽ രചിച്ച് ചിന്ത പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച പ്രണയത്തിന്റെ രസതന്ത്രം എന്ന പുസ്തകത്തിന്റെ പ്രകാശനവും വിശകലനവും ഡോ. അബ്ദുൾ സത്താർ നിർവഹിച്ചു.
മൂന്ന് ലഘു നാടകങ്ങളും ചടങ്ങിൽ അരങ്ങേറി. കേരളത്തിലെ സമീപകാല കർഷക ആത്മഹത്യകൾ ചർച്ച ചെയ്യപ്പെട്ട സന്തോഷ് ഏച്ചിക്കാനത്തിന്റെ കൊമാല എന്ന കഥയെ ആസ്പദമാക്കി സായ് നാഥ് മോഹൻ സ്വതന്ത്രാവിഷ്കാരം നടത്തിയ ഏകപാത്ര നാടകവും ചിൽഡ്രൻ തിയറ്റർ കൺവീനർ അതുലും വിശ്വനാഥനും കൂടി അവതരിപ്പിച്ച മരണവും ഒരു തമാശയെപ്പോലെ കടന്നു പോകുന്നു എന്ന ചിന്തയുണർത്തുന്ന ‘രമണന്റെ മരണം’ എന്ന നാടകവും കലാ മത്സരങ്ങളിൽ കുട്ടികളെക്കാൾ ഉപരി മാതാപിതാക്കൾ മത്സരിക്കുന്നതിനെ ശക്‌തമായ ഭാഷയിൽ വിമർശിച്ചു കൊണ്ട് സാന്ദ്ര സെലിനും നിത്യ മനുവും കൂടി അവതരിപ്പിച്ച കലോത്സവം എന്ന നാടകവും അരങ്ങേറി. പാഹിമ ദീപക്, ശ്രീപാർവ്വതി, നിഹാൻ, പവിത്രൻ, ലിജിത്, അശോകൻ എന്നിവർ മറ്റ് കലാപരിപാടികൾ അവതരിപ്പിച്ചു. സജിൻ നിഷാൻ അവതാരകനായിരുന്നു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ