ചികിത്സാ സഹായ ധനം നൽകി
Saturday, January 21, 2017 10:26 AM IST
ജിദ്ദ: കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് ടി. സിദ്ദീഖിന്‍റെ അഭ്യർഥന പ്രകാരം കോഴിക്കോട് ജില്ലയിലെ കാക്കൂർ സ്വദേശിനി പുനത്തിൽ കണ്ടി ബിന്ദുവിന്‍റെ മകളുടെ ചികിത്സാ ഫണ്ടിലേക്ക് ജിദ്ദാ ഒഐസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി സ്വരൂപിച്ച തുക കോഴിക്കോട് ഡിസിസി ഓഫീസിൽ നടന്ന ചടങ്ങിൽ ടി. സിദ്ദീഖ് ബിന്ദുവിന് കൈമാറി.

ചടങ്ങിൽ ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി റഷീദ് കൊളത്തറ, ജിദ്ദാ കമ്മിറ്റി വൈസ് പ്രസിഡന്‍റ് സമദ് കിണാശേരി, യൂത്ത് കോണ്‍ഗ്രസ് പാർലമെന്‍റ് കമ്മിറ്റി പ്രസിഡന്‍റ് ടി.പി. നൗഷീർ, മുക്കം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് എം.ടി. അഷ്റഫ് എന്നിവർ പങ്കെടുത്തു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ