സവ കലണ്ടർ പ്രകാശനം ചെയ്തു
Saturday, January 21, 2017 10:20 AM IST
ദമാം: സൗദി ആലപ്പുഴ വെൽഫെയർ അസോസിയേഷൻ (സവ) 2017 ലെ കാലണ്ടർ പ്രകാശനം ചെയ്തു. മഹാത്മാഗാന്ധിയുടെ ചിത്രം ആലേഖനം ചെയ്ത കലണ്ടറിന്‍റെ പ്രകാശനം രക്ഷാധികാര സമിതിയംഗം സാജിദ് ആറാട്ടുപുഴ കലണ്ടറിന്‍റെ ആദ്യപ്രതി നവോദയ സാംസ്കാരിക വേദി രക്ഷാധികാര സമതിയംഗം ഇ.എം. കബീറിന് നൽകി നിർവഹിച്ചു.

ചടങ്ങിൽ സവ കിഴക്കൻ പ്രവിശ്യ പ്രസിഡന്‍റ് റിയാസ് ഇസ്മായിൽ അധ്യക്ഷത വഹിച്ചു. കിഴക്കൻ പ്രവിശ്യ ജനറൽ സെക്രട്ടറി ജോർജ് നെറ്റോ, വൈസ് പ്രസിഡന്‍റ് ബൈജു കുട്ടനാട്, ഡോ. സിന്ധു ബിനു (ഒഐസിസി), കൃഷണകുമാർ (നവോദയ), ഉണ്ണി പൂച്ചെടിയിൽ(നവയുഗം), ഷാനവാസ് (യൂത്ത് ഇന്ത്യ), മോഹമ്മദാലി (പ്രവാസി സാംസ്കാരികവേദി), ഫെർനാസ് അഷ്റഫ് (ഫ്രട്ടേണിറ്റി ഫോറം), അസ് ലം ഫറൂക്ക് (അറേബ്യൻ സോഷ്യൽ ഫോറം), ശംസ് (പൈതൃകം), അബ്ദുൾ ലത്തിഫ് (ആർഎസ്സി), ടി.എം. സിയാദ് (കായംകുളം കുട്ടായ്മ), ഫെബിന നൗഫൽ, നസീർ അലി പുന്നപ്ര, കെ. കൃഷണകുമാർ, നസ്ഫേൽ അബ്ദുൾ റഹ്മാൻ, സിറാജ് കരുമാടി, നിറാസ് യൂസുഫ്, നിസാർ മാന്നാർ, നൗഷാദ് അബ്ദുൾ ഖാദർ, മോഹൻകുമാർ, ജോഷി ബാഷ, സിറാജ് ആലപ്പി, ശശിന്ദ്രൻ കുരിപ്പുഴ, കെ.ഗോപാലകൃഷ്ണൻ, നയിം അബ്ബാസ്, മാധവ് കെ. വാസുദേവ്, നവാസ് ബഷീർ, മുഹമ്മദ് ഇക്ബാൽ, ജുനൈദ്, ബഷീർ, എസ്എആർ.സലാം, ബിജു വർക്കി, കാസിം മുണ്ടുപറന്പ്, നൗഷാദ് ആറാട്ടുപുഴ എന്നിവർ പ്രസംഗിച്ചു.