കേളി ബത്ത ഏരിയ സെമിനാർ സംഘടിപ്പിച്ചു
Saturday, January 21, 2017 10:12 AM IST
റിയാദ്: കേളി കലാ സാംസ്കാരിക വേദി ബത്ത ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവാസികൾക്കിടയിൽ പെരുകുന്ന ആത്മഹത്യ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.

കേളി കേന്ദ്ര സാംസ്കാരിക വിഭാഗം അംഗം കെ.ടി. ബഷീർ ഉദ്ഘാടനം ചെയ്തു. കേളി സൈബർ വിംഗ് ചെയർമാൻ സിജിൻ കൂവള്ളുർ മോഡറേറ്ററായിരുന്നു. കേന്ദ്ര സാംസ്കാരിക വിഭാഗം അംഗം ശശികുമാർ പ്രബന്ധം അവതരിപ്പിച്ചു. ബത്ത ഏരിയ സെക്രട്ടറി സുധാകരൻ കല്ല്യാശേരി, ഏരിയ പ്രസിഡന്‍റ് അലി താണിയൻ, ഏരിയ ജോയിന്‍റ് സെക്രട്ടറി അബ്ദുൾ സമദ്, രാമകൃഷ്ണൻ മർഗബ്, അനിൽ ഷുമേഷി, രാജേന്ദ്രൻ, അരുണ്‍, കേളി കുടുംബവേദി പ്രസിഡന്‍റ് സുരേഷ് ചന്ദ്രൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സെൻ ആന്‍റണി, സുരേന്ദ്രൻ, ശ്രീകാന്ത്, പ്രിയേഷ്, ഉമ്മർകുട്ടി, കേന്ദ്ര സാംസ്കാരിക വിഭാഗം കണ്‍വീനർ ടി.ആർ. സുബ്രഹ്മണ്യൻ, മർഗബ് രക്ഷാധികാരി കമ്മിറ്റി കണ്‍വീനർ പ്രഭാകരൻ, ബത്ത രക്ഷാധികാരി കമ്മിറ്റി കണ്‍വീനർ ശിവദാസൻ എന്നിവർ പ്രസംഗിച്ചു. ബത്ത ഏരിയയിലെ അഞ്ചു യുണിറ്റുകളിൽ നിന്ന് നിരവധിപേർ സെമിനാറിൽ പങ്കെടുത്തു.