കൊയിലാണ്ടി കൂട്ടം കുവൈറ്റ് ചാപ്റ്ററിന് പുതിയ നേതൃത്വം
Friday, January 20, 2017 9:53 AM IST
കുവൈത്ത്: കൊയിലാണ്ടി കൂട്ടം കുവൈറ്റ് ചാപ്റ്റർ 2017-18 വർഷത്തേയ്ക്കുള്ള പുതിയ കമ്മിറ്റിയെ തെരെഞ്ഞെടുത്തു. പ്രസിഡന്‍റ് ഇല്യാസ് ബഹസന്‍റെ അധ്യക്ഷതയിൽ അബാസിയ ഫോക് ഹാളിൽ ചേർന്ന വാർഷിക പൊതുയോഗം രക്ഷാധികാരി രാജഗോപാൽ ഇടവലത്ത് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഷാഹുൽ ബേപ്പൂർ സാന്പത്തിക റിപ്പോർട്ടുകൾ അവതരിപ്പിച്ചു. തുടർന്നു നടന്ന തെരഞ്ഞെടുപ്പുകൾക്ക് ചെയർമാൻ ഷാഹിദ് സിദ്ദീഖ് നേതൃത്വം നൽകി.

പുതിയ ഭാരവാഹികളായി ഷാഹൂൽ ബേപ്പൂർ (പ്രസിഡന്‍റ്), മുസ്തഫ മൈത്രി, ജോജി വർഗീസ് (വൈസ് പ്രസിഡന്‍റുമാർ), ദിലീപ് അരയടത്ത് (ജനറൽ സെക്രട്ടറി), റിഹാബ് തൊണ്ടിയിൽ, അക്ബർ ഉൗരള്ളൂർ (ജോയിന്‍റ് സെക്രട്ടറിമാർ), പി.കെ. ഷാജഹാൻ (ട്രഷറർ) എന്നിവരേയും സിദ്ദീഖ് ദയ (ചാരിറ്റി വിംഗ്), സനു കൃഷ്ണൻ (ആർട്ട് വിംഗ്), സാദിഖ് തൈവളപ്പിൽ (സ്പോർട്സ്), അസ്ലം അലവി (മീഡിയ), ഇല്യാസ് ബഹസ്സൻ (പബ്ലിക് റിലേഷൻ) എന്നിവരേയും ഫഹഹീൽ ഏരിയ കണ്‍വീനർ ആയി മഞ്ജുനാഥ്, അബാസിയ ഏരിയ കണ്‍വീനർ ആയി മൻസൂർ മുണ്ടോത്ത്, ഹവല്ലി ആൻഡ് സാൽമിയ ഏരിയ കണ്‍വീനർ ആയി സയ്യദ് ഹാഷിം, ഫർവാനിയ ഏരിയ കണ്‍വീനർ ആയി ഷറഫ് ചോല എന്നിവരേയും തെരെഞ്ഞെടുത്തു. രക്ഷാധികാരികളായി സാലിഹ് ബാത്ത, രാജഗോപാൽ ഇടവലത്ത് റൗഫ് മശൂർ, കെ. അബൂബക്കറും അഡ്മിൻ ആയി മനോജ് കുമാർ കപ്പാടും തുടരും.

യോഗത്തിൽ അബാസിയയിൽ പ്രവാസി സമൂഹത്തിനു നേരെ നടന്നു വരുന്ന അതിക്രമങ്ങളിൽ കുവൈറ്റ് ചാപ്റ്റർ ഉത്കണ്ഠ രേഖപ്പെടുത്തി. വിഷയത്തിൽ ഇന്ത്യൻ എംബസിയുടെ ഇടപെടൽ ഉടൻ ഉണ്ടാവണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കെ.അബൂബക്കർ, റിഹാബ് തൊണ്ടിയിൽ, പി.കെ. ഷാജഹാൻ എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ