തൊ​ഴി​ലു​റ​പ്പു​പ​ദ്ധ​തി അ​ട്ടി​മ​റി​ക്കെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി ഐ​എ​ൻ​ടി​യു​സി
Wednesday, August 28, 2024 1:46 AM IST
പാ​ല​ക്കാ​ട്: യു​പി​എ സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കി​യ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി അ​ട്ടി​മ​റി​ക്കു​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​ല​പാ​ടി​നെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി ഐ​എ​ൻ​ടി​യു​സി.

സം​സ്ഥാ​ന​ത്തെ വി​വി​ധ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സു​ക​ൾ​ക്കു മു​ൻ​പി​ൽ ന​ട​ത്തു​ന്ന തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ളു​ടെ ധ​ർ​ണാ​സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി​പാ​ല​ക്കാ​ട് റീ​ജ​ണ​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ല​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്പി​ലും ധ​ർ​ണ ന​ട​ത്തി. ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എ. ​ത​ങ്ക​പ്പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. റീ​ജ​ണ​ൽ പ്ര​സി​ഡ​ന്‍റ് അ​നി​ൽ​ബാ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ്ര​തി​ഷേ​ധ​യോ​ഗ​ത്തി​ൽ ഐ​എ​ൻ​ടി​യു​സി ജി​ല്ലാ ഉ​പാ​ധ്യ​ക്ഷ​ൻ സു​ധാ​ക​ര​ൻ പ്ലാ​ക്കാ​ട്ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.


ഐ​എ​ൻ​ടി​യു​സി - കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ എ.​എം. അ​ബ്‌​ദു​ള്ള, ഇ​സ്മാ​യി​ൽ, പി. ​പ്ര​സാ​ദ്, അ​സീ​സ് മാ​സ്റ്റ​ർ, ഹ​ക്കീം, എ​ച്ച്. ഷ​ബീ​ർ, വേ​ല​പ്പ​ൻ, സു​മ​തി, രാ​ധാ​കൃ​ഷ്ണ​ൻ, ശാ​ന്താ സു​കു​മാ​ര​ൻ, സെ​ൽ​വ​ൻ പ്രസംഗിച്ചു.