എ​സ്പി ഓ​ഫീ​സി​ലേ​ക്കു മാ​ർ​ച്ച് ന​ട​ത്തി വി​മ​ൻ ജ​സ്റ്റീ​സ് മൂ​വ്മെ​ന്‍റ്
Wednesday, August 28, 2024 1:46 AM IST
പാ​ല​ക്കാ​ട്‌: ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​ർ​ക്കാ​ർ​അ​നാ​സ്ഥ വെ​ടി​ഞ്ഞു ഇ​ര​ക​ളാ​ക്ക​പ്പെ​ട്ട​വ​ർ​ക്ക് നീ​തി ല​ഭ്യ​മാ​ക്കു​ക, കു​റ്റാ​രോ​പി​ത​രാ​യ​വ​ർ​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക, ഹേ​മ ക​മ്മി​റ്റി ശി​പാ​ർ​ശ​ക​ൾ കാ​ല​വി​ളം​ബം​കൂ​ടാ​തെ ന​ട​പ്പി​ലാ​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു വി​മ​ൻ ജ​സ്റ്റി​സ്‌ മൂ​വ്മെ​ന്‍റ് ജി​ല്ലാ​ക​മ്മി​റ്റി ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ടി​ന്‍റെ ഓ​ഫീ​സി​ലേ​ക്കു മാ​ർ​ച്ച് ന​ട​ത്തി.

തു​ട​ർ​ന്നു​ന​ട​ന്ന പ്ര​തി​ഷേ​ധ സം​ഗ​മം വി​മ​ൻ ജ​സ്റ്റി​സ്‌ മൂ​വ്മെ​ന്‍റ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷ​ക്കീ​ല ടീ​ച്ച​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.


വൈ​സ് പ്ര​സി​ഡ​ന്‍റ് ഹാ​ജി​റ ഇ​ബ്രാ​ഹിം അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. സെ​ക്ര​ട്ട​റി സാ​ബി​റ ഹു​സൈ​ൻ സ്വാ​ഗ​ത​വും സോ​ഷ്യ​ൽ മീ​ഡി​യ സെ​ക്ര​ട്ട​റി ഫെ​ൻ​സി​യ ന​ന്ദി​യും പ​റ​ഞ്ഞു.

നേ​ര​ത്തെ മ​ഞ്ഞ​ക്കു​ളം ജം​ഗ്ഷ​നി​ൽ നി​ന്നാ​രം​ഭി​ച്ച മാ​ർ​ച്ച് എ​സ്പി ഓ​ഫീ​സി​നു​മു​ന്നി​ൽ ബാ​രി​ക്കേ​ഡ് തീ​ർ​ത്തു പോ​ലീ​സ് ത​ട​ഞ്ഞു.