ഇ​ര​ട്ട​ക്കു​ളം- ഗോ​പാ​ല​പു​രം പാ​ത​യി​ൽ ലോ​റി​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഡ്രൈ​വ​ർ​ക്കു പ​രി​ക്ക്
Wednesday, August 28, 2024 1:46 AM IST
കൊ​ഴി​ഞ്ഞാ​മ്പാ​റ: ഇ​ര​ട്ട​ക്കു​ളം- ഗോ​പാ​ല​പു​രം​പാ​ത​യി​ൽ ച​ര​ക്കു​ലോ​റി​ക​ൾ കൂട്ടി​യി​ടി​ച്ചു ഡ്രൈ​വ​ർ​ക്കു പ​രി​ക്ക്.

ഇ​ന്ന​ലെ രാ​വി​ലെ പ​ത്തി​നു ച​ള്ള​പ്പാ​ത​യി​ലാ​യി​രു​ന്നു അ​പ​ക​ടം.​പാ​ല​ക്കാ​ടു ഭാ​ഗ​ത്തേ​ക്കു വ​ന്നി​രു​ന്ന ലോ​റി​യു​ടെ ഡ്രൈ​വ​ർ​ക്കു പ​രി​ക്കേ​റ്റു. ഇ​യാ​ൾ കൊ​ഴി​ഞ്ഞാ​മ്പാ​റ​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ര​ണ്ടു ലോ​റി​ക​ളു​ടേ​യും മു​ൻ​ഭാ​ഗം ത​ക​ർ​ന്നി​ട്ടു​ണ്ട്. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ൽ കി​ട​ന്ന​തി​നാ​ൽ അ​ര​മ​ണി​ക്കൂ​റോ​ളം കൊ​ഴി​ഞ്ഞാ​മ്പാ​റ- ഗോ​പാ​ല​പു​രം പാ​ത​യി​ൽ ഗ​താ​ഗ​ത​ത​ട​സ​മു​ണ്ടാ​യി.

പോ​ലീ​സെ​ത്തി ഒ​രു​ലോ​റി മാ​റ്റി​യി​ട്ടാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്. റോ​ഡി​ലെ കു​ഴി​ക​ൾ​മൂ​ലം വാ​ഹ​നാ​പ​ക​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​വു​ന്ന​താ​യും പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പ് അ​ടി​യ​ന്ത​ര​ന​ട​പ​ടി വേ​ണ​മെ​ന്നും ക​ഴി​ഞ്ഞ​ദി​വ​സം ദീ​പി​ക വാ​ർ​ത്ത പ്ര​സി​ദ്ധി​ക​രി​ച്ചി​രു​ന്നു.


പാ​ല​ക്കാ​ട് -പൊ​ള്ളാ​ച്ചി അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യെ​ന്ന​തി​നാ​ൽ തീ​ർ​ഥാ​ട​ന- വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ വാ​ഹ​ന​ങ്ങ​ൾ നി​ര​ന്ത​രം സ​ഞ്ച​രി​ക്കു​ന്ന പാ​ത​യാ​ണി​ത്. റോ​ഡി​ലെ കു​ഴി​ക​ൾ ഒ​ഴി​വാ​ക്കാ​ൻ വാ​ഹ​ന​ങ്ങ​ൾ ഗ​തി​മാ​റി സ​ഞ്ച​രി​ക്കേ​ണ്ട​താ​യി വ​രു​ന്ന​താ​ണു അ​പ​ക​ട​ങ്ങ​ൾ കൂ​ടാ​ന്‌ കാ​ര​ണ​മാ​കു​ന്ന​ത്. റോ​ഡി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യി​ട്ടു എ​ട്ടു​വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ലാ​യി​ട്ടു​ണ്ടെ​ന്നാ​ണു യാ​ത്ര​ക്കാ​രും നാ​ട്ടു​കാ​രും പ​റ​യു​ന്ന​ത്. ച​ര​ക്കു​ലോ​റി​ക​ൾ റോ​ഡി​ലെ കു​ഴി​ക​ളി​ലി​റ​ങ്ങി കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ന്ന​തും നി​ത്യ​സം​ഭ​വ​മാ​യി മാ​റി​യി​ട്ടു​ണ്ട്.