പ​രി​ശോ​ധ​ന ന​ട​ത്തി
Wednesday, August 28, 2024 1:46 AM IST
കോയ​മ്പ​ത്തൂ​ർ: കോ​ർ​പറേ​ഷ​ന്‍റെ നോ​ർ​ത്ത് സോ​ണി​ലെ ഒ​ന്നാം വാ​ർ​ഡി​ൽ മേ​യ​ർ രം​ഗ​നാ​യ​കി ആ​രോ​ഗ്യ സം​ര​ക്ഷ​ണ സൗ​ക​ര്യ​ങ്ങ​ളും സാ​മൂ​ഹി​ക അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി. ആ​ദ്യം പെ​രി​ൻ​ബ ന​ഗ​റി​ലെ അ​ർ​ബ​ൻ ഹെ​ൽ​ത്ത് സെ​ന്‍റ​ർ സ​ന്ദ​ർ​ശി​ച്ചു. സ്ഥാ​പ​ന​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്യു​ക​യും പ്ര​വ​ർ​ത്ത​ന​ത്തെ​ക്കു​റി​ച്ച് മെ​ഡി​ക്ക​ൽ സ്റ്റാ​ഫു​മാ​യി ച​ർ​ച്ച ചെ​യ്തു.

അ​പ്പ​നാ​യ്ക്ക​ൻ​പാ​ള​യ​ത്തെ ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ക്കു​ന്ന ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ​രി​ശോ​ധി​ച്ചു. ന​വീ​ക​ര​ണ​ത്തി​ന്‍റെ പു​രോ​ഗ​തി പ​രി​ശോ​ധി​ച്ചു. പ​ദ്ധ​തി​യു​ടെ പൂ​ർ​ത്തീ​ക​ര​ണം വേ​ഗ​ത്തി​ലാ​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേശം ന​ൽ​കി. ര​ണ്ട് സ​ന്ദ​ർ​ശ​ന​ങ്ങ​ളി​ലും മേ​യ​ർ​ക്കൊ​പ്പം നോ​ർ​ത്ത് സോ​ൺ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി.​ ക​തി​ർ​വേ​ൽ, അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ശ്രീ​ദേ​വി, വാ​ർ​ഡ് കൗ​ൺ​സി​ല​ർ ക​ർ​പ്പ​ഗം, അ​സി​സ്റ്റ​ന്‍റ് എ​ൻജിനീ​യ​ർ എ​ഴി​ൽ, മ​റ്റ് കോ​ർ​പറേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രും പങ്കെടുത്തു.