എ​ഴു​ത്തു​കാ​രും വാ​യ​ന​ക്കാ​രും ത​മ്മി​ലു​ള്ള അ​ക​ലം ഇ​ല്ലാ​താ​ക്കി: ടി.​ഡി. രാ​മ​കൃ​ഷ്ണ​ൻ
Wednesday, August 28, 2024 1:46 AM IST
പാലക്കാട്: വി​വ​ര​സാ​ങ്കേ​തി​ക വി​ദ്യ​ക​ളു​ടെ​യും സോ​ഷ്യ​ൽ മീ​ഡി​യ​ക​ളു​ടെ​യും ക​ട​ന്നു​വ​ര​വ് എ​ഴു​ത്തു​കാ​രും വാ​യ​ന​ക്കാ​രും ത​മ്മി​ലു​ള്ള അ​ക​ലം ഇ​ല്ലാ​താ​ക്കിയെ​ന്ന് എ​ഴു​ത്തു​കാ​ര​ൻ ടി.​ഡി. രാ​മ​കൃ​ഷ്ണ​ൻ പറഞ്ഞു. കൈ​റ്റ്സ് ഇ​ന്ത്യ​യും 100 ബു​ക്സ് ചാ​ല​ഞ്ച് റീ​ഡേ​ഴ്സ് ക​മ്യൂണി​റ്റി​യും സം​യു​ക്ത​മാ​യി ത​സ്രാ​ക്കി​ലെ ഒ.വി. വി​ജ​യ​ൻ സ്മാ​ര​ക​ത്തി​ൽ ന​ട​ത്തി​യ ‘ഖ​സാ​സ’ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സാ​ങ്കേ​തി​കവി​ദ്യ​യു​ടെ ക​ട​ന്നു​വ​ര​വ് വാ​യ​ന​യെ ഇ​ല്ലാ​താ​ക്കും എ​ന്ന് ഭ​യ​പ്പെ​ട്ടി​രു​ന്ന കാ​ല​ത്തു​നി​ന്നും ഇ​ന്ന് വാ​യ​ന​ക്കാ​ര​ന് ഒ​രു പു​സ്ത​കം വാ​യി​ച്ചു ക​ഴി​യു​ന്പോ​ൾ അ​വ​യെ കു​റി​ച്ചു​ള്ള അ​ഭി​പ്രാ​യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വെ​ക്കാ​നും, അ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ൾ ന​ട​ത്തു​വാ​നും എ​ഴു​ത്തു​കാ​ര​നു​മാ​യി സം​വ​ദി​ക്കാ​നും അ​ഭി​പ്രാ​യ​ങ്ങ​ൾ പ​റ​യാ​നു​ള്ള വേ​ദി​ക​ൾ തു​റ​ക്ക​പ്പെ​ടു​ന്നു​ണ്ട് എ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.


100 ബു​ക്സ് ചാ​ല​ഞ്ച് റീ​ഡേ​ഴ്സ് ക​മ്യൂണി​റ്റി ഫൗ​ണ്ട​ർ സി.​ബി. വി​ഷ്ണു അ​ധ്യ​ക്ഷ​നാ​യ ച​ട​ങ്ങി​ൽ ഒ.​വി. വി​ജ​യ​ൻ സ്മാ​ര​ക സ​മി​തി സെ​ക്ര​ട്ട​റി ടി.ആ​ർ. അ​ജ​യ​ൻ മു​ഖ്യാ​തി​ഥി​യാ​യി. കൈ​റ്റ്സ് ഇ​ന്ത്യ ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ അ​ജ്മ​ൽ ച​ക്ക​ര​പ്പാ​ടം, അ​ഡ്വ. സ്നേ​ഹ​മ​ന്ത്ര എ​ന്നി​വ​ർ പ്രസംഗിച്ചു.