വീ​ടി​നുമു​ക​ളി​ൽ മ​രംവീ​ണ് മൂ​ന്നു വ​യ​സുകാ​ര​നു പ​രി​ക്ക്
Wednesday, August 28, 2024 1:46 AM IST
അ​ഗ​ളി: വീ​ടി​നു മു​ക​ളി​ലേ​ക്ക് മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി​വീ​ണ് മൂ​ന്നു വ​യ​സു​കാ​ര​ന് പ​രി​ക്കേ​റ്റു. ഷോ​ള​യൂ​ർ പ​ഞ്ചാ​യ​ത്തി​ൽ വ​യ​ലൂ​രി​ൽ സ​ന്തോ​ഷ് ഭ​വ​നി​ൽ രാ​ജേ​ന്ദ്ര​ന്‍റെ മ​ക​ൻ ആ​ദി​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ കു​ട്ടി​യെ കോ​ട്ട​ത്ത​റ ട്രൈ​ബ​ൽ സ്പെ​ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വീ​ടി​നു സ​മീ​പ​ത്തെ ക​വു​ങ്ങും മ​ര​വും ഒ​ടി​ഞ്ഞു​വീ​ണ് ഓ​ടി​ട്ട വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു.

രാ​ജേ​ന്ദ്ര​നും, ഭാ​ര്യ ശ്രീ​ഷ്മ, വൃ​ദ്ധ പി​താ​വ് ദ്വ​ര, മ​ക്ക​ൾ ശ്ര​ദ്ധ, ശ്രേ​യ, ആ​ദി എ​ന്നി​വ​രാ​ണ് വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. മ​രം​വീ​ഴു​ന്ന ശ​ബ്ദം​കേ​ട്ട് വീ​ട്ടി​നു​ള്ളി​ൽ നി​ന്നും എ​ല്ലാ​വ​രും ഓ​ടി മാ​റി​യ​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി. ഇ​ള​യ​മ​ക​ൻ ആ​ദി​ക്ക് ഓ​ടി​മാ​റാ​ൻ ക​ഴി​ഞ്ഞി​ല്ല.


മു​റ്റ​ത്ത് മ​ര​ച്ചി​ല്ല​ക​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​യ ആ​ദി​യെ വീ​ട്ടു​കാ​ർ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഇ​ട​ത് കാ​ൽ​മു​ട്ടി​ന് താ​ഴെ എ​ല്ലി​ന് പൊ​ട്ട​ൽ ഉ​ണ്ടാ​യി​ട്ടു​ണ്ട്.