കാ​ലാ​വ​സ്ഥാ​വ്യ​തി​യാ​നം ഉ​ണ്ടാ​ക്കു​ന്ന മാ​റ്റ​ങ്ങ​ള്‍​ക്ക​നു​സ​രി​ച്ച് കെ​ട്ടി​ട​ങ്ങൾ നി​ര്‍​മിക്കണം: മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്
Wednesday, August 28, 2024 1:46 AM IST
പാ​ല​ക്കാ​ട്: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ങ്ങ​ള്‍ പ​രി​സ്ഥി​തി​യി​ലു​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ള്‍​ക്കാ​നു​സ​രി​ച്ചാ​വ​ണം ഇ​നി​യു​ള്ള കെ​ട്ടി​ട നി​ര്‍​മാ​ണ​ങ്ങ​ളെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. തൃ​ത്താ​ല സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ പു​തി​യ കെ​ട്ടി​ട​നി​ര്‍​മാ​ണം ഓൺലൈനായി ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ക​ഴി​ഞ്ഞ മൂ​ന്ന് വ​ര്‍​ഷ​മാ​യി തൃ​ത്താ​ല​യി​ല്‍ വി​ക​സ​ന​ത്തി​ന്‍റെ പൂ​ക്കാ​ല​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ നി​ര്‍​മാ​ണം ഒ​രു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ പൂ​ര്‍​ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച മ​ന്ത്രി എം.​ബി. രാ​ജേ​ഷ് പ​റ​ഞ്ഞു. മ​ന്ത്രി എം.​ബി.​രാ​ജേ​ഷി​ന്‍റെ ഇ​ട​പെ​ട​ലി​ല്‍ 2021-22 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ല്‍ സം​സ്ഥാ​ന ബ​ജ​റ്റി​ല്‍ 12.5 കോ​ടി രൂ​പ തൃ​ത്താ​ല സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നാ​യി അ​നു​വ​ദി​ച്ചു. നി​ല​വി​ല്‍ ടെ​ൻ​ഡ​ര്‍ ന​ട​പ​ടി പൂ​ര്‍​ത്തി​യാ​ക്കി. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് കെ​ട്ടി​ട വി​ഭാ​ഗ​ത്തി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ലാ​ണ് നി​ര്‍​മാ​ണം. ര​ണ്ട് നി​ല​ക​ളി​ലാ​യി 2446 ച​തു​ര​ശ്ര​മീ​റ്റ​ര്‍ വി​സ്തീ​ര്‍​ണ​മു​ള്ള കെ​ട്ടി​ട​ത്തി​ല്‍ താ​ഴ​ത്തെ നി​ല​യി​ല്‍ നാ​ല് ഒ​പി, ഒ​ബ്‌​സ​ര്‍​വേ​ഷ​ന്‍ റൂം, ​സ്റ്റാ​ഫ് റൂം, ​എ​എ​ച്ച് ക്ലീ​നി​ക്, ഡ്ര​സിം​ഗ് റൂം, ​ഫീ​ഡിം​ഗ് റൂം, ​വെ​ല്‍​ന​സ് ഏ​രി​യ, സ്‌​പെ​ഷ​ല്‍ ക്ലി​നി​ക്, ദ​ന്ത​ല്‍ ലാ​ബ്, വി​ഷ​ന്‍ ടെ​സ്റ്റിം​ഗ് റൂം, ​സ്റ്റോ​ര്‍ റൂം, ​ഓ​ഫീ​സ് റൂം, ​സ്ത്രീ​ക​ള്‍​ക്കും പു​രു​ഷ​ന്മാ​ര്‍​ക്കു പ്ര​ത്യേ​കം ന​ഴ്സ​സ് റൂം, ​പെ​യി​ന്‍ ആ​ന്‍​ഡ് പാ​ലി​യേ​റ്റീ​വ് ക്ലി​നി​ക്, ഫാ​ര്‍​മ​സി, ഫാ​ര്‍​മ​സി സ്റ്റോ​ര്‍, ടോ​യ് ല​റ്റ്, കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ള്‍, ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ റൂം, ​വാ​ക്‌​സി​നേ​ഷ​ന്‍ റൂം, ​ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നു​ള്ള ഐ​യു​ഡി റൂം, ​എം​എ​ല്‍​എ​സ്പി റൂം, ​ലേ​ഡീ​സ് ഡ്രെ​സിം​ഗ് റൂം, ​ലി​ഫ്റ്റ് എ​ന്നി​വ വി​ഭാ​വ​നം ചെ​യ്തി​ട്ടു​ണ്ട്.


പ​രി​പാ​ടി​യി​ല്‍ തൃ​ത്താ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​വി.​പി. റ​ജീ​ന, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ആ​ര്‍.​കു​ഞ്ഞു​ണ്ണി, തൃ​ത്താ​ല ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. ജ​യ, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പി. ശ്രീ​നി​വാ​സ​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ അ​നു വി​നോ​ദ്, ക​മ്മു​കു​ട്ടി എ​ട​ത്തോ​ള്‍, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​കെ.​ആ​ര്‍. വി​ദ്യ, മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ള്‍, രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍, ആ​രോ​ഗ്യ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ര്‍, ജീ​വ​ന​ക്കാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.