അ​മ്മ​യു​ടെ ക​ൺ​മു​ന്നി​ൽ കാ​റി​ടി​ച്ച് വി​ദ്യാ​ർ​ഥി​നി​ക്കു ദാ​രു​ണാ​ന്ത്യം
Wednesday, August 28, 2024 1:08 AM IST
പ​ട്ടാ​ന്പി: പ​ട്ടാ​മ്പി- ഗു​രു​വാ​യൂ​ര്‍ പാ​ത​യി​ല്‍ കൂ​റ്റ​നാ​ട് ന്യൂ​ബ​സാ​റി​നു സ​മീ​പം റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. കൂ​റ്റ​നാ​ട് വ​ലി​യ​പ​ള്ളി കോ​ട്ട ബം​ഗ്ലാ​വു​കു​ന്ന് ടി​കെ​എ​സ് ന​ഗ​റി​ല്‍ കാ​രാ​ട്ടു​പ​ടി ബാ​ല​ന്‍റെ മ​ക​ള്‍ ശ്രീ​പ്രി​യ(19)​യാ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ​യാ​ണു സം​ഭ​വം. സ്റ്റോ​പ്പി​ൽ ബ​സി​റ​ങ്ങി റോ​ഡി​ന്‍റെ പ​കു​തി​ഭാ​ഗം മു​റി​ച്ചു​ക​ട​ന്ന ശ്രീ​പ്രി​യ​യെ കൂ​റ്റ​നാ​ട് ഭാ​ഗ​ത്തു​നി​ന്നും വ​രി​ക​യാ​യി​രു​ന്ന കാ​ർ ഇ​ടി​ച്ചു​തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യ​ത്തു ശ്രീ​പ്രി​യ​യു​ടെ അ​മ്മ എ​തി​ർ​വ​ശ​ത്തു ബ​സ് സ്റ്റോ​പ്പി​ൽ കാ​ത്തു​നി​ൽ​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.


ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ശ്രീ​പ്രി​യ​യെ കു​ന്നം​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ‍​യി​ല്ല. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​കൊ​ടു​ക്കും.