അം​ഗ​പ​രി​മി​ത​ർ​ക്കു സാ​ന്ത്വ​ന​വു​മാ​യി വ​ള്ളി​യോ​ട് സെ​ന്‍റ് മേ​രീ​സ് പോ​ളി​ടെ​ക്നി​ക് കോ​ള​ജ് വി​ദ്യാ​ർ​ഥിക​ൾ
Tuesday, August 27, 2024 1:39 AM IST
വ​ട​ക്ക​ഞ്ചേ​രി: വ​ള്ളി​യോ​ട് സെ​ന്‍റ് മേ​രീ​സ് പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ലെ ക​മ്പ്യൂ​ട്ട​ർ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് വി​ദ്യാ​ർ​ഥി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ സ്നേ​ഹ​ദീ​പം ചാ​രി​റ്റി ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ദ​ർ​ശ​ന സ​ർ​വീ​സ് സൊ​സൈ​റ്റി​യി​ൽ​നി​ന്നു​ള്ള ക​ലാ​കാ​ര​ന്മാ​ർ മാ​റ്റു​ര​ച്ച ശ​ബ്ദ​മാ​ധു​രി​ക്ക് കോ​ള​ജി​ൽ വേ​ദി​യൊ​രു​ക്കി.

ഫാ. ​സോ​ള​മ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല​ക​ളി​ൽ​നി​ന്നു​ള്ള ക​ലാ​കാ​ര​ന്മാ​രെ ഒ​രു​കു​ട​ക്കീ​ഴി​ൽ ഒ​രു​മി​ച്ചു​നി​ർ​ത്തി ആ​യി​ര​ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കു​ന്ന കാ​മ്പ​സി​നു​ള്ളി​ൽ അ​വ​രു​ടെ ജ​ന്മ​സി​ദ്ധ​മാ​യ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. പ​രി​മി​തി​ക​ളെ മ​റി​ക​ട​ന്നു ശ​ബ്ദ​വി​സ്മ​യം​തീ​ർ​ത്ത ക​ലാ​പ്ര​ക​ട​ന​ങ്ങ​ളാ​യി​രു​ന്നു കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ അ​ര​ങ്ങേ​റി​യ​ത്.

ക​മ്പ്യൂ​ട്ട​ർ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് എ​ച്ച്ഒ​ഡി ജി​ന്‍റോ ജോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ധ്യാ​പ​ക​രു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. വി​ദ്യാ​ർ​ഥി​ക​ൾ മി​ച്ചം​വ​രു​ന്ന പ​ണം ഡി​പ്പാ​ർ​ട്ടു​മെ​ന്‍റി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ചാ​രി​റ്റി ബോ​ക്സി​ൽ നി​ക്ഷേ​പി​ക്കാ​വു​ന്ന രീ​തി​യി​ലു​ള്ള അ​ഞ്ചു​രൂ​പ ചാ​ല​ഞ്ചി​ലൂ​ടെ​യും 20 രൂ​പ ചാ​ല​ഞ്ച് എ​ന്ന സം​ഭാ​വ​ന കൂ​പ്പ​ണി​ലൂ​ടെ​യും കൂ​ടാ​തെ അ​ധ്യാ​പ​ക​രു​ടെ​യും മാ​താ​പി​താ​ക്ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യു​മാ​ണു പ​രി​പാ​ടി​ക്കു​ള്ള വ​രു​മാ​നം​ക​ണ്ടെ​ത്തി​യ​ത്.


2016ൽ ​ആ​രം​ഭി​ച്ച ചാ​രി​റ്റി​ക്ല​ബ് അ​ക്കാ​ദ​മി​ക് പ​ഠ​ന​ത്തോ​ടൊ​പ്പം ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​താ​ണ്.

സെ​ന്‍റ് മേീ​സ് കോ​ള​ജ് ഡ​യ​റ​ക്ട​ർ റ​വ.​ഡോ. മാ​ത്യു ഇ​ല്ല​ത്തു​പ​റ​മ്പി​ൽ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ക​ലാ​കാ​ര​ന്മാ​രെ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ എം.​പി. ഇ​ന്ദു​ക​ല ആ​ദ​രി​ച്ചു. കോ​ള​ജ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​അ​നു ക​ള​പ്പു​ര​യ്ക്ക​ൽ ക​ലാ​കാ​ര​ന്മാ​ർ​ക്കു സ്നേ​ഹോ​പ​ഹാ​രം ന​ൽ​കി. ദ​ർ​ശ​ന​ക്ല​ബ് ഡ​യ​റ​ക്ട​ർ ഫാ. ​സോ​ള​മ​ൻ ന​ന്ദി പ​റ​ഞ്ഞു.