അ​ധ്യാ​പ​കരോ​ട് ശാ​സ്ത്രംപ​റ​ഞ്ഞ് കു​ട്ടി​ക്കൂ​ട്ടം
Tuesday, August 27, 2024 1:39 AM IST
മ​ണ്ണാ​ർ​ക്കാ​ട്: പൊ​റ്റ​ശേരി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ടെ​ൽ ശാ​സ്ത്ര​ക്ല​ബിന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ശാ​സ്ത്രവ​ണ്ടി അ​ധ്യാ​പ​ക ക്ല​സ്റ്റ​ർ കൂ​ട്ടാ​യ്മ​യി​ലെ​ത്തി ശാ​സ്ത്രം പ​ങ്കു​വെ​ച്ചു. എംഇഎ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന സ​ബ്ജി​ല്ല​യി​ലെ ര​സ​ത​ന്ത്ര അ​ധ്യാ​പ​ക​രു​ടെ ക്ല​സ്റ്റ​ർ മീ​റ്റിം​ഗി​ലാ​ണ് ശാ​സ്ത്ര പ​രീ​ക്ഷ​ണ​ങ്ങ​ളു​മാ​യി കു​ട്ടി​ക​ളെ​ത്തി​യ​ത്.

കു​ട്ടി​ക​ൾ അ​ധ്യാ​പ​ക​ർ​ക്കാ​യി ശാ​സ്ത്ര പ​രീ​ക്ഷ​ണ​ങ്ങ​ളു​ടെ ക​ളി​ക​ളി​ലും അ​ധ്യാ​പ​ക​ർ പ​ങ്കാ​ളി​ക​ളാ​യി. കു​ട്ടി​ക​ളി​ലും വ​ള​ർ​ന്നുവ​രു​ന്ന ത​ല​മു​റ​യി​ലും ശാ​സ്ത്ര​ബോ​ധം വ​ള​ർ​ത്തു​ക, ശാ​സ്ത്രീ​യ വി​ഷ​യ​ങ്ങ​ളോ​ട് താ​ത്പ​ര്യം വ​ള​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ജി​ല്ല​യി​ലു​ട​നീ​ള​മു​ള്ള സ്കൂ​ളു​ക​ളി​ലും മ​റ്റു കൂ​ട്ടാ​യ്മ​ക​ളി​ലും ടെ​ൻ ശാ​സ്ത്ര വ​ണ്ടി​യി​ലെ കു​ട്ടി​ക്കൂ​ട്ടം ക്ലാ​സ് എ​ടു​ത്തു വ​രു​ന്ന​ത്. ഡിഇഒ ​ടി.​എം. സ​ലീ​ന ബീ​വി, ബിപിസി ​കെ. മു​ഹ​മ്മ​ദാ​ലി എ​ന്നി​വ​ർ കു​ട്ടി​ക​ളു​ടെ സ​ഞ്ച​രി​ക്കു​ന്ന ല​ബോ​റട്ട​റി എ​ന്ന ആ​ശ​യ​ത്തെ അ​ഭി​ന​ന്ദി​ച്ചു.


പൊ​റ്റ​ശേരി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥിക​ളാ​യ എം. ​ര​മ്യ​ശ്രീ, എ. ​ആ​ദ​ർ​ശ്, ന​വ​നീ​ത ദി​ലീ​പ്, അ​ർ​ജുൻ എം. ​നാ​യ​ർ, കെ.​ഹൃ​ദ്യ, എം. ​അ​നു​ശ്രീ എ​ന്നി​വ​രാ​ണ് ശാ​സ്ത്ര വ​ണ്ടി​യെ ന​യി​ക്കു​ന്ന​ത്.

അ​ധ്യാ​പ​ക​രാ​യ മൈ​ക്കി​ൾ ജോ​സ​ഫ്, എ​ച്ച്. അ​നീ​സ്, ജി​ഷ്ണു​വ​ർ​ധൻ എ​ന്നി​വ​രാണ് കു​ട്ടി​ക​ൾ​ക്ക് മാ​ർ​ഗനി​ർ​ദേശം ന​ൽ​കു​ന്ന​ത്.