ഇ​എ​സ്എ നോ​ട്ടി​ഫി​ക്കേ​ഷ​ൻ ച​ർ​ച്ച​യി​ൽ ജ​ന​രോഷം
Tuesday, August 27, 2024 1:39 AM IST
പാ​ല​ക്കാ​ട്: പു​തു​പ്പ​രി​യാ​രം ഒ​ന്ന്് ഗ്രാ​മ​സ​ഭ​യി​ൽ ക​സ്തൂ​രി​രം​ഗ​ൻ റി​പ്പോ​ർ​ട്ടി​ലെ ഇ​എ​സ്എ നോ​ട്ടി​ഫി​ക്കേ​ഷ​നെ സം​ബ​ന്ധി​ക്കു​ന്ന ച​ർ​ച്ച​യി​ൽ ജ​ന​പ്ര​തി​ഷേ​ധം ഇ​ര​ന്പി. പു​ളി​യം​പു​ള്ളി​യി​ൽ ക​സ്തൂ​രി​രം​ഗ​ൻ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പു​റ​പ്പെ​ടു​വി​ച്ച ഇ​എ​സ്എ നോ​ട്ടി​ഫി​ക്കേ​ഷ​നെ സം​ബ​ന്ധി​ച്ച് ച​ർ​ച്ച ചെ​യ്യു​ന്ന​തി​നു​വേ​ണ്ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ളി​ച്ചു​ചേ​ർ​ത്ത ഗ്രാ​മ​സ​ഭ​യി​ൽ ജ​ന​വാ​സ, കാ​ർ​ഷി​ക മേ​ഖ​ല​ക​ളെ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വ​ൻ​പ്ര​തി​ഷേ​ധം.

കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ വി​ല​യി​ടി​വി​ൽ ന​ട്ടം​തി​രി​യു​ന്ന ക​ർ​ഷ​ക​ർ​ക്ക് വ​ന്യ​ജീ​വിശ​ല്യം​മൂ​ലം ജ​ന​ജീ​വി​തം തീ​ർ​ത്തും ദു​സ​ഹ​മാ​യ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​സ്തൂ​രി​രം​ഗ​ൻ നോ​ട്ടി​ഫി​ക്കേ​ഷ​ന്‍റെ വ​ര​വ്. ഒ​രു​കാ​ര​ണ​വ​ശാ​ലും അ​നു​വ​ദി​ച്ചു​കൊ​ടു​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും സ​ർ​ക്കാ​ർ നി​ർ​ബ​ന്ധ ബു​ദ്ധി​യിൽ ന​ട​പ്പാ​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ വ​ൻ ജ​ന​കീ​യപ്ര​ക്ഷോ​ഭ​ത്തി​ന് കേ​ര​ളം സാ​ക്ഷ്യം വ​ഹി​ക്കേ​ണ്ടി​വ​രു​മെ​ന്നും ഗ്രാ​മ​സ​ഭ മു​ന്ന​റി​യി​പ്പു​ന​ൽ​കി.


അ​നി​വാ​ര്യ​മെ​ങ്കി​ൽ പു​തു​പ്പ​രി​യാ​രം 1 വി​ല്ലേ​ജി​ലെ ജ​ന​വാ​സ മേ​ഖ​ല​യെ പ്ര​ത്യേ​ക വി​ല്ലേ​ജ് ആ​യി രൂ​പീ​ക​രി​ച്ചു നോ​ട്ടി​ഫി​ക്കേ​ഷ​നി​ൽ നി​ന്നും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ജ​ന​വാ​സ മേ​ഖ​ല​യെ ഒ​രു​ത​ര​ത്തി​ലും ഒ​ഴി​വാ​ക്കാ​ൻ ക​ഴി​യി​ല്ലെങ്കി​ൽ സ​ർ​ക്കാ​ർ സ്ഥ​ലം ഏ​റ്റെ​ടു​ത്ത് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​തു സം​ബ​ന്ധി​ച്ചു ഗ്രാ​മ​സ​ഭ ഐ​ക​ക​ണ്ഠേ​ന പ്ര​മേ​യം പാ​സാ​ക്കി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ്, വാ​ർ​ഡ് മെം​ബ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​ഡ്വ. ബി​നോ​യ് ചാ​ക്കോ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.