നി​ർ​ധ​ന​രാ​യ​വ​ർ​ക്ക് ന​ൽ​കു​ന്ന വീ​ടു​ക​ളു​ടെ നി​ർ​മാ​ണം തു​ട​ങ്ങി
Tuesday, August 27, 2024 1:39 AM IST
ഒ​റ്റ​പ്പാ​ലം: ച​ന്ദ്ര​മ്മ മാ​ധ​വ​ൻ നാ​യ​ർ ട്ര​സ്റ്റ് (സിഎംഎ​ൻ ട്ര​സ്റ്റ്) നി​ർ​ധ​ന​രാ​യ​വ​ർ​ക്ക് ന​ൽ​കു​ന്ന വീ​ടു​ക​ളു​ടെ നി​ർ​മാ​ണം തു​ട​ങ്ങി. മ​ന്ത്രി എം.​ബി. രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം​ ചെ​യ്തു. മാ​നേ​ജി​ംഗ് ട്ര​സ്റ്റി ചെ​യ​ർ​മാ​ൻ ഊ​ട്ടു​ക​ളം പ​മ്പാ​വാ​സ​ൻ നാ​യ​ർ അ​ധ്യ​ക്ഷ​നാ​യി. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 10 വീ​ടു​ക​ളാ​ണ് നി​ർ​മി​ക്കു​ക. ഇ​തി​ന്‍റെ സ​മ്മ​ത​പ​ത്ര​വും മ​ന്ത്രി കൈ​മാ​റി. മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ, വി.​കെ. ശ്രീ​ക​ണ്ഠ​ൻ എംപി, പി.​പി. സു​നീ​ർ, പി. ​മ​മ്മി​ക്കു​ട്ടി എംഎ​ൽഎ, പി.​കെ. കൃ​ഷ്ണ​ദാ​സ്, സം​വി​ധാ​യ​ക​ൻ ലാ​ൽ​ജോ​സ്, അ​ഡ്വ. പി.​ടി. ന​രേ​ന്ദ്ര​മേ​നോ​ൻ, ക​ല പ​മ്പാ​വാ​സ​ൻ, ഡോ. ​ന​മൃ​ത പ​മ്പാ​വാ​സ​ൻ, വി​ഘ്നേ​ഷ് പ​മ്പാ​വാ​സ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 50 വീ​ടു​ക​ളാ​ണ് നി​ർ​മി​ക്കു​ക. സ്വ​ന്ത​മാ​യി മി​നി​മം നാ​ലു​സെ​ന്‍റ് ഭൂ​മി​യെ​ങ്കി​ലു​മു​ള്ള​വ​ർ​ക്കാ​യി ഏ​ഴു​ല​ക്ഷം രൂ​പ​വ​രെ ചെ​ല​വി​ൽ 500 ച​തു​ര​ശ്ര​യ​ടി വി​സ്തീ​ർ​ണ​മു​ള്ള വീ​ടാ​ണ് നി​ർ​മി​ക്കു​ന്ന​ത്.