ഷൊ​ർ​ണൂ​ർ ജം​ഗ്ഷ​ൻ റെയി​ൽ​വേ സ്റ്റേ​ഷ​നി​ലെ പ​ഴ​യ ന​ട​പ്പാ​ലം ന​വീ​ക​രി​ക്കാ​ൻ തീ​രു​മാ​നം
Tuesday, August 27, 2024 1:39 AM IST
ഷൊ​ർ​ണൂ​ർ: ജം​ഗ്ഷ​ൻ റെ​യി​ൽ​വേ​സ്റ്റേ​ഷ​നി​ലെ പ​ഴ​യ ന​ട​പ്പാ​ലം ന​വീ​ക​രി​ക്കു​ന്നു. റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ലി​ഫ്റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ഴ​യ ന​ട​പ്പാ​ലം കാ​ല​പ്പ​ഴ​ക്കം നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​വീ​ക​ര​ണം ന​ട​ത്തു​ന്ന​ത്. ഇ​ത് ഇ​പ്പോ​ൾ അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. പു​തി​യ ന​ട​പ്പാ​ലം തു​റ​ന്നു​ന​ൽ​കി​യ ശേ​ഷ​മാ​ണ് പ​ഴ​യ​ത് അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി അ​ട​ച്ച​ത്.

അ​ര​നൂ​റ്റാ​ണ്ടോ​ളം പ​ഴ​ക്ക​മു​ള്ള​താ​ണ് ഈ ​ന​ട​പ്പാ​ലം. പാ​ല​ത്തി​ൽ വി​ദ​ഗ്ദ പ​രി​ശോ​ധ​ന​ക​ൾ​ക്ക് ശേ​ഷം അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കും. കാ​ര്യ​മാ​യ ബ​ല​ക്ഷ​യ​മു​ണ്ടെ​ങ്കി​ൽ പു​തി​യ ന​ട​പ്പാ​ലം നി​ർ​മി​ക്കാ​നാ​ണ് റെ​യി​ൽ​വേ​യു​ടെ തീരുമാനം.


ഞാ​യ​റാ​ഴ്ച​മു​ത​ലാ​ണ് റെ​യി​ൽ​വേ​ സ്റ്റേ​ഷ​ന​ക​ത്തെ ന​ട​പ്പാ​ലം അ​ട​ച്ച​ത്. പ്ലാ​റ്റ് ഫോ​മു​ക​ൾ​ക്കു​ശേ​ഷ​മു​ള്ള ന​ട​പ്പാ​ല​വും അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി അ​ട​ച്ചി​രി​ക്ക​യാ​ണ്. റെ​യി​ൽ​വേ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തു​നി​ന്നും തെ​ക്കേ​റോ​ഡു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ന​ട​പ്പാ​ല​മാ​ണി​ത്.