കു​ടും​ബ​ശ്രീ​യു​ടെ "പ്ര​കൃ​തി​യോ​ടൊ​പ്പം’ പ​ദ്ധ​തി​ക്കു തു​ട​ക്കം
Monday, August 26, 2024 1:35 AM IST
പാ​ല​ക്കാ​ട്: കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍റെ കീ​ഴി​ലു​ള​ള സ്നേ​ഹി​ത ജെ​ൻ​ഡ​ർ ഹെ​ൽ​പ് ഡെ​സ്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗോ​ത്ര​മേ​ഖ​ല​യു​ടെ വി​ക​സ​നം ല​ക്ഷ്യ​മി​ട്ടു​ള​ള "പ്ര​കൃ​തി​യോ​ടൊ​പ്പം’ പ​ദ്ധ​തി​യു​ടെ ജി​ല്ലാ ത​ല ഉ​ദ്ഘാ​ട​ന​വും അ​തി​നോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്തി​യ ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ക്യാ​ന്പി​ന്‍റെ​യും ഉ​ദ്ഘാ​ട​ന​വും കി​ഴ​ക്ക​ഞ്ചേ​രി അ​ന്പി​ട്ട​ൻ​ത​രി​ശ് ഗോ​ത്ര​മേ​ഖ​ല​യി​ൽ കെ.​ഡി. പ്ര​സേ​ന​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.

കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പി​ലാ​ക്കി വ​രു​ന്ന വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഗോ​ത്ര മേ​ഖ​ല​ക​ളി​ലേ​ക്കു​കൂ​ടി വ്യാ​പി​പ്പി​ക്കു​ക എ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.

കി​ഴ​ക്ക​ഞ്ചേ​രി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക​വി​ത മാ​ധ​വ​ൻ അ​ധ്യ​ക്ഷ​യാ​യി.

കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ അ​സി​സ്റ്റ​ന്‍റ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ എ​ൻ. ഉ​ണ്ണി​കൃ​ഷ്ണ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞ പ​രി​പാ​ടി​യി​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​രാ​ധാ​കൃ​ഷ്ണ​ൻ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ന്മാ​ർ, കു​ടും​ബ​ശ്രീ ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡാ​ൻ ജെ ​വ​ട്ടോ​ളി, കു​ടും​ബ​ശ്രീ സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ സു​ശീ​ല രാ​ജു, ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ജെ​നി​ൻ, ഗോ​ത്ര​മേ​ഖ​ല മൂ​പ്പ​ൻ അ​ച്യു​ത​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.