ഏഴാംത​രം തു​ല്യ​താപ​രീ​ക്ഷ: ജി​ല്ല​യി​ൽ 133 പേ​ർ പ​രീ​ക്ഷ എ​ഴു​തി
Sunday, August 25, 2024 5:17 AM IST
പാ​ല​ക്കാ​ട്: സം​സ്ഥാ​ന സാ​ക്ഷ​ര​ത മി​ഷ​ൻ ന​ട​ത്തു​ന്ന ഏ​ഴാം​ത​രം തു​ല്യ​താ കോ​ഴ്സ് മി​ക​വു​ത്സ​വം പ​രീ​ക്ഷ​യു​ടെ ആ​ദ്യ​ദി​ന​ത്തി​ൽ ജി​ല്ല​യി​ൽ 133 പേ​ർ പ​രീ​ക്ഷ എ​ഴു​തി. ജി​ല്ല​യി​ലെ 17 സെ​ന്‍ററു​ക​ളി​ലാ​യി​ട്ടാ​യി​രു​ന്നു പ​രീ​ക്ഷ.​ പ​രീ​ക്ഷ എ​ഴു​തി​യ​വ​രി​ൽ 82 സ്ത്രീ​ക​ളും 51 പു​രു​ഷ​ന്മാ​രു​മു​ണ്ട്. 29 പേ​ർ പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ പെ​ട്ട​വ​രും ഒ​മ്പ​ത് പേ​ർ പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽപെ​ട്ട​വ​രു​മാ​ണ്.

കു​ഴ​ൽ​മ​ന്ദം ബ്ലോ​ക്കി​ലെ പ​രീ​ക്ഷ കേ​ന്ദ്ര​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ബി​നുമോ​ൾ ചോ​ദ്യ​പേ​പ്പ​ർ വി​ത​ര​ണം ചെ​യ്ത് തു​ല്യ​ത പ​രീ​ക്ഷ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദേ​വ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ല​ക്കാ​ട് അ​യ്യ​പു​രം ക​ല്പാത്തി ജി​എ​ൽ​പി സ്കൂ​ളി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എം. ​രാ​മ​ൻ​കു​ട്ടി ചോ​ദ്യ​പേ​പ്പ​ർ വി​ത​ര​ണം ചെ​യ്തു.

ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ഷാ​ബി​റ, ജി​ല്ലാ സാ​ക്ഷ​ര​ത മി​ഷ​ൻ കോ​-ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​മ​നോ​ജ് സെ​ബാ​സ്റ്റ്യ​ൻ, അ​സി​സ്റ്റ​ന്‍റ് കോ- ​ഓ​ർ​ഡി​നേ​റ്റ​ർ പി. ​വി. പാ​ർ​വ​തി, സാ​ക്ഷ​ര​താ സ​മി​തി അം​ഗ​ങ്ങ​ളാ​യ ഒ. ​വി​ജ​യ​ൻ മാ​സ്റ്റ​ർ, ഡോ.പി.സി. ​ഏ​ലി​യാ​മ്മ എ​ന്നി​വ​ർ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് പ​രീ​ഷാ ന​ട​പ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ക​ൽ​പ്പാ​ത്തി ജി​എ​ൽ​പി​എ​സി​ൽ പ​രീ​ക്ഷ എ​ഴു​തി​യ മ​രു​ത​റോ​ഡ് സ്വ​ദേ​ശി​യാ​യ 74 വ​യ​സു​ള്ള ക​ന്ത​സ്വാ​മി​യാ​ണ് ജി​ല്ല​യി​ലെ പ്രാ​യം കൂ​ടി​യ പ​ഠി​താ​വ്. അ​ല​ന​ല്ലൂ​ർ പ​രീ​ക്ഷാകേ​ന്ദ്ര​ത്തി​ൽ പ​രീ​ക്ഷ എ​ഴു​തി​യ 17 കാ​രി ജ​യ​ശ്രീ​യാ​ണ് പ്രാ​യം കു​റ​ഞ്ഞ പ​രീ​ക്ഷാ​ർ​ഥി.


ത​ദേ​ശ വ​കു​പ്പും സ്കൂ​ൾ അ​ധി​കൃ​ത​രു​മാ​ണ് പ​രീ​ക്ഷ​ക്കു വേ​ണ്ട അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​ത്. മ​ല​യാ​ളം, ഇം​ഗ്ലീ​ഷ്, ഹി​ന്ദി പ​രീ​ക്ഷ​ക​ളാ​ണ് പൂ​ർ​ത്തി​യാ​യ​ത്. സാ​മൂ​ഹ്യ​ശാ​സ്ത്രം, അ​ടി​സ്ഥാ​ന ശാ​സ്ത്രം, ഗ​ണി​തം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ഇ​നി പ​രീ​ക്ഷ ന​ട​ക്കാ​നു​ണ്ട്. ന​വ​ചേ​ത​ന തു​ല്യ​താ പ​രീ​ക്ഷ​യും ജി​ല്ല​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കു​മെ​ന്ന് ജി​ല്ലാ കോ- ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ.​ മ​നോ​ജ് സെ​ബാ​സ്റ്റ്യ​ൻ അ​റി​യി​ച്ചു.