മണ്ണാർക്കാട്: താലൂക്ക് ആശുപത്രിയിൽ ഈവനിങ് ഒപി ക്ക് തുടക്കമായി. നഗരസഭാ ചെയർമാൻ സി. മുഹമ്മദ് ബഷീർ ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷഫീക്ക് റഹ്മാൻ അധ്യക്ഷനായി.
നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. ഇതിനായി ഒരു ഡോക്ടറെയും ഫാർമസിസ്റ്റിനെയും നിയമിച്ചിട്ടുണ്ട്. ഇതോടുകൂടി നഗരസഭയിലെ 2 വെൽനസ് സെന്ററിലും താലൂക്ക് ആശുപത്രികളിലും ആയി ജനങ്ങൾക്കു മുഴുവൻ സമയവും സൗജന്യ ചികിത്സ ഉറപ്പുവരുത്തുകയാണ് ഇതിലൂടെ നഗരസഭ ലക്ഷ്യം വെക്കുന്നതെന്ന് നഗരസഭ ചെയർമാൻ സി. മുഹമ്മദ് ബഷീർ പറഞ്ഞു.