സ​ബ് ക​ളക്ട​ർ കാ​ഞ്ഞി​ര​പ്പു​ഴ​യി​ലെ പ​ച്ചത്തുരു​ത്ത് സ​ന്ദ​ർ​ശി​ച്ചു
Sunday, August 25, 2024 5:17 AM IST
മ​ണ്ണാ​ർ​ക്കാ​ട്: ക​രി​ങ്ക​ൽ ക്വാ​റി​യി​ൽ കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്ത് നി​ർ​മി​ച്ച പ​ച്ചത്തുരുത്ത് ഒ​റ്റ​പ്പാ​ലം സ​ബ് ക​ള​ക്ട​ർ ഡോ. ​മി​ഥു​ൻ പ്രേം​രാ​ജ് സ​ന്ദ​ർ​ശി​ച്ചു. തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളെ കൊ​ണ്ട് നി​ർ​മിച്ച പൊ​റ്റ​ശേരി കു​മ്പ​ളം​ചോ​ല​യി​ലെ പ​ച്ച​ത്തുരു​ത്താണ് സ​ബ് ക​ള​ക്ട​ർ സ​ന്ദ​ർ​ശി​ച്ച​ത്.

പ​ച്ച​ത്തുരു​ത്തി​ൽ ന​ട​ത്തി​വ​രു​ന്ന വി​വി​ധ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​ക​ളെകു​റി​ച്ച് ക​ള​ക്ട​ർ വി​ശ​ക​ല​നം ന​ട​ത്തി. മാ​തൃ​കാപ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും തൊ​ഴി​ലാ​ളി​ക​ളെ​യും പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ച്ചു. ​തു​ട​ർപ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പി​ന്തുണ അ​റി​യി​ച്ചു. പ്ര​കൃ​തി സം​ര​ക്ഷ​ണ​ത്തി​നും അ​ധി​ക​വ​രു​മാ​ന​ത്തി​നും തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യെ പ​ര​മാ​വ​ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​കൊ​ണ്ടു​ള്ള കു​മ്പ​ളം​ചോ​ല മോ​ഡ​ൽ പ​ച്ച​ത്തുരു​ത്ത് പ​ദ്ധ​തി​ക​ളെ മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ൽ കൂ​ടി ന​ട​പ്പി​ൽ വ​രു​ത്താ​നു​ള്ള ഇ​ട​പെ​ട​ലു​ക​ൾ ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.