അക്ഷയകേന്ദ്രം അടിച്ചുതകർത്ത യുവാവ് അറസ്റ്റിൽ
Sunday, August 25, 2024 5:17 AM IST
വ​ണ്ടി​ത്താ​വ​ളം: ന​ന്ദി​യോ​ട് അ​ക്ഷ​യ​കേ​ന്ദ്രം അ​ടി​ച്ചു​ത​ക​ർ​ത്ത് ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മു​ണ്ടാ​ക്കി​യ​താ​യി സ്ഥാ​പ​ന ഉ​ട​മ​യും ജീ​വ​ന​ക്കാ​രി​യും ന​ൽ​കി​യ പ​രാ​തി​യി​ൽ മീ​നാ​ക്ഷി​പു​രം പോ​ലീ​സ് യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. ന​ന്ദി​യോ​ട് ക​വ​റ​ത്തോ​ട് ച​ന്ദ്ര​ന്‍റെ മ​ക​ൻ മു​കേ​ഷ് (34) ആ​ണ് പോ​ലീ​സ് പി​ടി​യി​ലാ​ത്. ഇ​ന്ന​ലെ രാ​വി​ലെ 9.15 ന് ​ന​ന്ദി​യോ​ട് ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മു​ള്ള അ​ക്ഷ​യ കേ​ന്ദ്ര​ത്തി​ലാ​ണ് അ​ക്ര​മം. മൂ​ന്ന് ല​ക്ഷ​ത്തി​ന്‍റെ ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് ന​ശി​പ്പി​ച്ച​ത്.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: ന​ന്ദി​യോ​ട് മ​നോ​ജി​ന്‍റെ ഭാ​ര്യ ബി​ന്ദു​വാ​ണ് സ്ഥാ​പ​ന ഉ​ട​മ. സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന പ്ര​തി​യു​ടെ ഭാ​ര്യ മോ​നി​ഷ ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​മാ​യി മു​കേ​ഷു​മാ​യി കു​ടും​ബ വ​ഴ​ക്കു​കാ​ര​ണം വേ​റി​ട്ടു താ​മ​സി​ച്ചു വ​രി​ക​യാ​ണ്. ഇ​ട​യ്ക്കി​ടെ മു​കേ​ഷ് വ​ഴി​യി​ൽ വെ​ച്ച് ഭാ​ര്യ​യോ​ട് വി​വാ​ഹ​മോ​ച​ന ത്തി​ന് സ​മ്മ​ത​പ​ത്രം ആ​വ​ശ്യ​പ്പെ​ടാ​റു​ണ്ട​ത്രെ. എ​ന്നാ​ൽ ഇ​തി​നു ഭാ​ര്യ വ​ഴ​ങ്ങി​യി​രു​ന്നി​ല്ല.


ഇ​ന്ന​ലെ രാ​വി​ലെ കോ​പാ​കു​ല​നാ​യി മു​കേ​ഷ് ഭാ​ര്യ ജോ​ലി ചെ​യ്യു​ന്ന അ​ക്ഷ​യ കേ​ന്ദ്ര‌്ര​ത്തി​ൽ വ​ന്നു. ഇ​തു​ക​ണ്ട് മോ​നി​ഷ സം​സാ​രി​ക്കാ​ൻ നി​ൽ​ക്കാ​തെ ഇ​റ​ങ്ങി ഓ​ടി. ഇ​തി​ൽ പ്ര​കോ​പി​ത​നാ​യ മൂ​കേ​ഷ് കൂ​ന്പ്യൂ​ട്ട​റു​ക​ൾ ഉ​ൾ​പ്പെ​ടെ ന​ശി​പ്പി​ച്ച ശേ​ഷം ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ ക​യ​റി ര​ക്ഷ​പ്പെ​ട്ടു. അ​ക്ഷ​യ കേ​ന്ദ്രം ഉ​ട​മ ബി​ന്ദു​വും മോ​നി​ഷ​യും മീ​നാ​ക്ഷി​പു​രം പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് പ്ര​തി അ​റ​സ്റ്റി​ലാ​യ​ത്.