പനയൂരിൽ എ​ട്ടുപേ​ർ​ക്ക് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റു
Sunday, August 25, 2024 5:17 AM IST
ഒ​റ്റ​പ്പാ​ലം: വാ​ണി​യം​കു​ളം പ​ന​യൂ​രി​ൽ ര​ണ്ടു കു​ട്ടി​ക​ള​ട​ക്കം എ​ട്ടുപേ​ർ​ക്ക് തെ​രു​വ്നാ​യ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്ക്. പ​ന​യൂ​ർ, വെ​ള്ളാ​രം പാ​റ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് തെ​രു​വ് നാ​യ ഭീ​തി പ​ട​ർ​ത്തി​യ​ത്. ഹ​സീ​ന (27), മി​ഥു​ൻ (22), അ​തു​ൽ കൃ​ഷ്ണ (13), ന​ന്ദ​ന (20), പ്രേ​മല​ത (39), സൗ​മ്യ (37), പ്ര​ശോ​ഭ്, സൂ​ര​ജ് (22) എ​ന്നി​വ​ർ​ക്കാ​ണ് ക​ടി​യേ​റ്റ​ത്. പ​രി​ക്കേ​റ്റ​വ​രെ ഒ​റ്റ​പ്പാ​ലം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.