ഗാ​ന്ധി​സ്മാ​ര​ക എ​ൽ​പി സ്കൂ​ളി​നു നാ​ലാ​മ​തും റി​ക്കാ​ർ​ഡ്
Wednesday, August 28, 2024 1:46 AM IST
മാ​ള: അ​ഷ്ട​മി​ച്ചി​റ ഗാ​ന്ധി​സ്മാ​ര​ക എ​ൽ​പി സ്കൂ​ളി​നു നാ​ലാ​മ​തും റി​ക്കാ​ർ​ഡ്. ക​ലാം വേ​ൾ​ഡ് റി​ക്കാ​ർ​ഡി​ലാ​ണ് സ്കൂ​ൾ സ്ഥാ​നം​പി​ടി​ച്ച​ത്.

കൂ​ടു​ത​ൽ പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ ഉ​പ​യോ​ഗി​ച്ച് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ഇ​ന്ത്യ​ൻ ദേ​ശീ​യ​പ​താ​ക​യു​ടെ മാ​തൃ​ക ഉ​ണ്ടാ​ക്കി​യ​തി​നാ​ണു നേ​ട്ടം. ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളി​ൽ പ​താ​ക​യു​ടെ നി​റം ക​ല​ർ​ത്തി​യ വെ​ള്ളം നി​റ​ച്ചാ​ണു പ​താ​ക​യു​ടെ മോ​ഡ​ൽ നി​ർ​മി​ച്ച​ത്. പ​രി​സ​ര​ശു​ചീ​ക​ര​ണം ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കു​ട്ടി​ക​ൾ ശേ​ഖ​രി​ച്ച കു​പ്പി​ക​ൾ പു​ന​രു​പ​യോ​ഗ സാ​ധ്യ​ത ക​ണ്ടെ​ത്തി പ​താ​ക​യു​ടെ മാ​തൃ​ക നി​ർ​മി​ക്കു​ക​യാ​ണ് ചെ​യ്ത​ത്. 800 ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ കു​പ്പി​ക​ൾ​കൊ​ണ്ടാ​ണ് 70 വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും പി​ടി​എ അം​ഗ​ങ്ങ​ളും ചേ​ർ​ന്ന് ഈ ​മാ​തൃ​ക പൂ​ർ​ത്തി​യാ​ക്കി​യ​ത്.


മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ പെ​ൻ​സി​ൽ ഷേ​വിം​ഗ്സ്‌​കൊ​ണ്ട് നി​ർ​മി​ച്ച ഗാ​ന്ധി​ചി​ത്ര​ത്തി​നും റ​ബ​റു​ക​ൾ​കൊ​ണ്ടു ത​യാ​റാ​ക്കി​യ ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന ആ​മു​ഖ​ത്തി​നും ര​ണ്ട് ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ് ല​ഭി​ച്ചി​രു​ന്നു. ഉ​പ​യോ​ഗി​ച്ച നോ​ട്ടു​പു​സ്ത​ക​ത്താ​ളു​ക​ൾ കൊ​ണ്ടു​നി​ർ​മി​ച്ച നെ​ഹ്റു ചി​ത്ര​ത്തി​ന് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സ് അ​വാ​ർ​ഡും അ​ഷ്ട​മി​ച്ചി​റ ഗാ​ന്ധി​സ്മാ​ര​ക എ​ൽ​പി സ്കൂ​ളി​നു ല​ഭി​ച്ചി​രു​ന്നു.