ചാ​ല​ക്കു​ടി മാ​ർ​ക്ക​റ്റി​ൽ മാ​ലി​ന്യം നി​റ​യു​ന്നു
Wednesday, August 28, 2024 1:46 AM IST
ചാ​ല​ക്കു​ടി: മാ​ർ​ക്ക​റ്റി​ൽ മാ​ലി​ന്യം കു​ന്നു​കൂ​ടു​ന്നു. മാ​ർ​ക്ക​റ്റി​ൽ പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​നാ​യി പൊ​ളി​ച്ചു​മാ​റ്റി​യ സ്റ്റാ​ളു​ക​ളു​ടെ സ്ഥ​ല​ത്താ​ണ് ഇ​പ്പോ​ൾ മാ​ലി​ന്യം​ത​ള്ളു​ന്ന​ത്. പ്ലാ​സ്റ്റി​ക് - പ​ച്ച​ക്ക​റി മാ​ലി​ന്യ​ങ്ങ​ൾ ഇ​വി​ടെ കു​ന്നു​കൂ​ടി​ക്കി​ട​ന്ന് ദു​ർ​ഗ​ന്ധം വ​മി​ക്കു​ക​യാ​ണ്. നേ​ര​ത്തെ മാ​ർ​ക്ക​റ്റി​ന്‍റെ പി​ൻ​വ​ശ​ത്താ​യി​രു​ന്നു മാ​ലി​ന്യം​ത​ള്ളി​യി​രു​ന്ന​ത്. ന​ഗ​ര​സ​ഭ ഇ​വി​ടെ​നി​ന്നു മാ​ലി​ന്യം നീ​ക്കം​ചെ​യ്യു​ന്നി​ല്ല. മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്ന​തി​നെ​തി​രെ ന​ഗ​ര​സ​ഭ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മ്പോ​ഴാ​ണു മാ​ർ​ക്ക​റ്റി​ൽ മാ​ലി​ന്യ​ങ്ങ​ൾ നി​റ​യു​ന്ന​ത്.