നിര്‍​ത്തി​യി​ട്ട മി​നി​ലോ​റി​ക്കു പിറ​കി​ല്‍ ടോ​റ​സ് ലോ​റി​യി​ടി​ച്ച് അ​പ​ക​ടം
Wednesday, August 28, 2024 1:46 AM IST
ആ​മ്പ​ല്ലൂ​ര്‍: ദേ​ശീ​യ​പാ​ത​യി​ല്‍ മ​ണ​ലി പാ​ല​ത്തി​ന് സ​മീ​പം നി​ര്‍​ത്തി​യി​ട്ട മി​നി​ലോ​റി​ക്ക് പിറ​കി​ല്‍ ടോ​റ​സ് ലോ​റി​യി​ടി​ച്ച് അ​പ​ക​ടം.

ഇന്നലെ രാ​വി​ലെ ആ​റു​മ​ണി​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ദേ​ശീ​യ​പാ​ത​യോ​ര​ത്ത് നി​ര്‍​ത്തി​യി​ട്ട വൈ​ക്കോ​ല്‍ ക​യ​റ്റി​യ മി​നി​ലോ​റി​യി​ലാ​ണ് ടോ​റ​സ് വ​ന്നി​ടി​ച്ച​ത്.​അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് ദേ​ശീ​യ​പാ​ത​യു​ടെ ഒ​രു ഭാ​ഗ​ത്ത് മൂന്ന് മ​ണി​ക്കൂ​ർ ഗ​താ​ഗ​ത​ക്കു​രു​ക്കു​ണ്ടാ​യി.

ക​രി​ങ്ക​ല്ല് ക​യ​റ്റി വ​ന്ന ടോ​റ​സ് ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ടോ​റ​സ് ലോ​റി ദേ​ശീ​യ​പാ​ത​യ്ക്ക് കു​റു​കെ കി​ട​ന്ന​തോ​ടെ ചാ​ല​ക്കു​ടി ഭാ​ഗ​ത്തേ​ക്കു​ള്ള ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. അ​പ​ക​ട​ത്തി​ല്‍ ടോ​റ​സ് ലോ​റി​യു​ടെ ഓ​യി​ല്‍ ചോ​ര്‍​ന്ന് റോ​ഡി​ലേ​ക്ക് പ​ട​ര്‍​ന്നു. ഇ​തോ​ടെ ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കേ​ണ്ടി വ​ന്നു. ഏ​റെ നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് മ​ള്‍​ട്ടി ആ​ക്‌​സി​ല്‍ ടോ​റ​സ് ലോ​റി ദേ​ശീ​യ​പാ​ത​യി​ല്‍ നി​ന്നും ക്രെ​യി​ന്‍ ഉ​പ​യോ​ഗി​ച്ച് മാ​റ്റി​യ​ത്.


അ​പ​ക​ട​ത്തി​ല്‍ ഇ​രു​മ്പു കൊ​ണ്ടു​ള്ള വൈ​ദ്യു​ത പോ​സ്റ്റ് ഒ​ടി​ഞ്ഞ​തോ​ടെ മേ​ഖ​ല​യി​ല്‍ വൈ​ദ്യു​തി, കേ​ബി​ള്‍ ബ​ന്ധ​വും താ​റു​മാ​റാ​യി. പു​തു​ക്കാ​ട് നി​ന്നും ഫ​യ​ര്‍​ഫോ​ഴ്സ് എ​ത്തി​യാ​ണ് റോ​ഡി​ല്‍ നി​ന്നും ഓ​യി​ല്‍ നീ​ക്കം ചെ​യ്ത​ത്. പു​തു​ക്കാ​ട് പോ​ലീസ് സ്ഥ​ല​ത്തെ​ത്തി.