വിദ്യാ​ഭ്യാ​സ - കാ​യി​ക പ്രോ​ത്സ​ാഹ​ന അ​വാ​ർ​ഡു​ക​ൾ ന​ൽ​കി
Wednesday, August 28, 2024 1:46 AM IST
ചാ​വ​ക്കാ​ട്:​ കേ​ര​ള സ​ർ​ക്കാ​ർ ഫി​ഷ​റീ​സ് വ​കു​പ്പ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡ് തൃ​ശൂ​ർ ജി​ല്ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ​യും അ​നു​ബ​ന്ധ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ​യും കു​ട്ടി​ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സ- കാ​യി​ക പ്രോ​ത്സാ​ഹ​ന അ​വാ​ർ​ഡും കാ​ഷ് അ​വാ​ർ​ഡും വി​ത​ര​ണം ചെ​യ്തു.

ന​ഗ​ര​സ​ഭ കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ല്ല​യി​ലെ 64 വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി 2.84 ല​ക്ഷം രൂ​പ​യു​ടെ കാ​ഷ്അ​വാ​ർ​ഡാ​ണ് ന​ൽ​കി​യ​ത്.​ എ​ൻ.കെ.​ അ​ക്ബ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ത്സ്യ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ കൂ​ട്ടാ​യി ബ​ഷീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​റ​ണാ​കു​ളം റീ​ജ​ണ​ൽ എ​ക്സി​ക്യൂ​ട്ടീ​വ് എ​സ്. ജ​യ​ശ്രീ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ ഷീ​ജ പ്ര​ശാ​ന്ത് കാ​യി​ക പ്രോ​ത്സാ​ഹ​ന അ​വാ​ർ​ഡു​ക​ളു​ടെ വി​ത​ര​ണം നി​ർ​വ​ഹി​ച്ചു.

സെ​ക്കീ​ർ അ​ല​ങ്കാ​ര​ത്ത് കെ. ​കെ. മു​ബാ​റ​ക്ക്, കെ.​എം. അ​ലി, എ .​എം. അ​ലാ​വു​ദ്ദീ​ൻ, കെ.​വി. ശ്രീ​നി​വാ​സ​ൻ, ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ കെ.​വി. സു​ഗ​ന്ധ​കു​മാ​രി, സാ​ഫ് ജി​ല്ല നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ. ​സി.​സീ​മ, എ​ഫ്. ഇ. ​ഒ. രേ​ഷ്മ, കെ.​കെ.​ര​മേ​ശ​ൻ, വി.​വി. സു​ജി​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു ല​ഹ​രി​ക്കെ​തി​രെ ബോ​ധ​വ​ത്ക​ര​ണ
ക്ലാ​സ്സി​ന് എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ പി ​എ​ൽ ജോ​സ​ഫ് നേ​തൃ​ത്വം ന​ൽ​കി.