മു​രു​ക​ൻ ഗു​രു​ക്ക​ൾ അ​ന്ത​രി​ച്ചു
Wednesday, August 28, 2024 1:10 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ക​ള​രി​പ്പ​യ​റ്റ്-​യോ​ഗ പ​രി​ശീ​ല​ക​നാ​യി​രു​ന്ന മു​രു​ക​ന്‍ ഗു​രു​ക്ക​ള്‍ (72) അ​ന്ത​രി​ച്ചു. ഇ​രി​ങ്ങാ​ല​ക്കു​ട താ​ണി​ശേ​രി ചു​ങ്കം ജം​ഗ്ഷ​നി​ല്‍ അ​ന്ന​നാ​ട്ടു​കാ​ര​ന്‍ ഈ​ച്ച​ര​നാ​ചാ​രി​യു​ടെ മ​ക​നാ​ണ്. സം​സ്‌​കാ​രം ന​ട​ത്തി.

അ​മ്പ​തു​വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി ചാ​ല​ക്കു​ടി​യി​ലും ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലും മ​ഹാ​ത്മാ ക​ലാ​ക്ഷേ​ത്ര ക​ള​രി സം​ഘം എ​ന്ന​പേ​രി​ല്‍ ക​ള​രി​പ്പ​യ​റ്റ് പ​രി​ശീ​ല​ന​കേ​ന്ദ്രം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. വ​ര്‍​ഷ​ങ്ങ​ളാ​യി മ​ഹാ​ത്മാ ക​ലാ​ക്ഷേ​ത്ര ചാ​ല​ക്കു​ടി പെ​രു​ന്നാ​ളി​നു ക​ള​രി​പ്പ​യ​റ്റ് പ്ര​ദ​ര്‍​ശ​ന​വും അ​മ്പെ​ഴു​ന്ന​ള്ളി​പ്പും ന​ട​ത്താ​റു​ണ്ട്. ഈ ​വ​ര്‍​ഷം കൂ​ട​ല്‍​മാ​ണി​ക്യം ക്ഷേ​ത്രോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​ള​രി​പ്ര​ദ​ര്‍​ശ​നം ന​ട​ത്തി​യി​രു​ന്നു.


സ്റ്റു​ഡ​ന്‍റ് പോ​ലീ​സി​ന്‍റെ ആ​ദ്യ​പ​രി​ശീ​ല​ക​നും തൃ​ശൂ​ര്‍ ജി​ല്ലാ ക​ള​രി​പ്പ​യ​റ്റ് അ​സോ​സി​യേ​ഷ​ന്‍റെ മു​ന്‍ പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്നു. തൃ​ശൂ​ര്‍ റൈ​ഫി​ള്‍ അ​സോ​സി​യേ​ഷ​ന്‍റെ ഭാ​ര​വാ​ഹി​യാ​ണ്. ഫോ​ക്‌​ലോ​ര്‍ അ​ക്കാ​ദ​മി അ​വാ​ര്‍​ഡ് നേ​ടി​യി​ട്ടു​ണ്ട്.

കേ​ര​ള പോ​ലീ​സി​ല്‍ ഇ​ന്‍​സ്‌​പെ​ക്ട​റാ​യി വി​ര​മി​ച്ച​ശേ​ഷം മു​ഴു​വ​ന്‍​സ​മ​യ ക​ള​രി​പ​രി​ശീ​ല​ക​നാ​യി പ്ര​വ​ര്‍​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ: പ​ത്മം. മ​ക്ക​ള്‍: ഓ​മ​ല്‍​ശ​ങ്ക​ര്‍, മീ​നാ​ക്ഷി.