ശ്രീ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര​ക​ലാ​പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു
Tuesday, August 27, 2024 1:58 AM IST
ഗു​രു​വാ​യൂ​ർ: ദേ​വ​സ്വ​ത്തി​ന്‍റെ ശ്രീ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര​ക​ലാ​പു​ര​സ്കാ​രം ദേ​വ​സ്വം മ​ന്ത്രി വി.​എ​ൻ. വ​ാസ​വ​ൻ പ്ര​ശ​സ്ത കൂ​ടി​യാ​ട്ടം ക​ലാ​കാ​ര​ൻ ക​ലാ​മ​ണ്ഡ​ലം രാ​മ​ചാ​ക്യാ​ർ​ക്കു സ​മ്മാ​നി​ച്ചു.
ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ന്‍റെ സ​മ​ഗ്ര പ​ശ്ചാ​ത്ത​ല​വി​ക​സ​ന​ത്തി​ന് മാ​സ്റ്റ​ർ പ്ലാ​ൻ ത​യാ​റാ​ക്കി ക​ഴി​യു​ന്ന​തും​വേ​ഗം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റ്റെ​ടു​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

ദേ​വ​സ്വം ചെ​യ​ർ​മാ​ൻ ഡോ.​വി.​കെ. വി​ജ​യ​ൻ അ​ധ്യ​ക്ഷ​നാ​യി. എ​ൻ.​കെ. അ​ക്ബ​ർ എം​എ​ൽ​എ, ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എം. ​കൃ​ഷ്ണ​ദാ​സ്, ക​ലാ​മ​ണ്ഡ​ലം ക​ല്പി​ത സ​ർ​വ​ക​ലാ​ശാ​ല മു​ൻ വൈ​സ് ചാ​ൻ​സി​ല​ർ ഡോ.​എം.​വി. നാ​രാ​യ​ണ​ൻ, ദേ​വ​സ്വം ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ കെ.​പി. വി​ശ്വ​നാ​ഥ​ൻ, വി.​ജി. ര​വീ​ന്ദ്ര​ൻ, ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ ശോ​ഭാ ഹ​രി​നാ​രാ​യ​ണ​ൻ, ദേ​വ​സ്വം അ​ഡ്മി​നി​സ്ട്രേ​റ്റ​ർ കെ.​പി. വി​ന​യ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.