ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി ക​രു​ത​ൽ കൂ​ട്ടാ​യ്മ
Tuesday, August 27, 2024 1:58 AM IST
തൃ​ശൂ​ർ: പൗ​ര​സ്ത്യ ക​ൽ​ദാ​യ സു​റി​യാ​നി​സ​ഭ ദി ​ബോ​ർ​ഡ് ഓ​ഫ് സെ​ൻ​ട്ര​ൽ ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​ൽ​ഡി​യ​ൻ ചാ​രി​റ്റി ക​മ്മി​റ്റി​യു​ടെ കീ​ഴി​ൽ സ​ഭ​യി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി ക​രു​ത​ൽ കൂ​ട്ടാ​യ്മ രൂ​പീ​ക​രി​ച്ചു.

ക​രു​ത​ൽ​പ​രി​പാ​ടി​യു​ടെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം ഡി​സ്ട്രി​ക്ട് ലീ​ഗ​ൽ സ​ർ​വീ​സ് അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി​കൂ​ടി​യാ​യ സ​ബ് ജ​ഡ്ജി സ​രി​ത ര​വീ​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു. മാ​ർ ഔ​ഗി​ൻ കു​രി​യാ​ക്കോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്ല​ർ​ജി സെ​ക്ര​ട്ട​റി​യും ചാ​രി​റ്റി ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റു​മാ​യ ഫാ. ​കെ.​ആ​ർ. ഈ​നാ​ശു, വി​കാ​രി ജ​ന​റാ​ൾ ഫാ. ​ജോ​സ് ജേ​ക്ക​ബ് വേ​ങ്ങാ​ശേ​രി, ഫാ. ​ജി​നു ജോ​സ്, കേ​ന്ദ്ര ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ജേ​ക്ക​ബ് ബേ​ബി ഒ​ല​ക്കേ​ങ്ക​ൽ, വൈ​സ് ചെ​യ​ർ​മാ​ൻ രാ​ജ​ൻ ജോ​സ് മ​ണ്ണു​ത്തി, ചാ​രി​റ്റി ക​മ്മി​റ്റി സെ​ക്ര​ട്ട​റി ലാ​ലി റാ​ഫേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് ട്ര​സ്റ്റി ബോ​ർ​ഡ് അം​ഗം എ.​വി. ഷാ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.