ക​ട​പ്പു​റം ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡ്: റീ​ത്തു​വ​ച്ച് പ്ര​തി​ഷേ​ധി​ച്ചു
Tuesday, August 27, 2024 1:58 AM IST
ചാ​വ​ക്കാ​ട്: ക​ട​പ്പു​റം ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡ് ഉ​ദ്ഘാ​ട​നംക​ഴി​ഞ്ഞ് ആ​റു​മാ​സം പി​ന്നി​ട്ടി​ട്ടും തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കാ​ത്ത​തി​ൽ മു​സ്ലിം യൂ​ത്ത് ലീ​ഗ് ക​ട​പ്പു​റം പ​ഞ്ചാ​യ​ത്ത്‌ ക​മ്മി​റ്റി വാ​ർ​ഡി​ന് മു​ന്നി​ൽ റീ​ത്തു​വ​ച്ച് പ്ര​തി​ഷേ​ധി​ച്ചു.

2024 ഫെ​ബ്രു​വ​രി 16നാ​ണ് മു​ഖ്യ​മ​ന്ത്രി ഓ​ൺ​ലൈ​ൻ​വ​ഴി കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. എ​ന്നാ​ൽ ഇ​പ്പോ​ഴും വൈ​ദ്യു​തി, വെ​ള്ളം മു​ത​ലാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കി​യി​ട്ടി​ല്ല. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ​ക​ണ്ട് രാ​ഷ്ട്രീ​യ​ലാ​ഭം ല​ക്ഷ്യ​മാ​ക്കി​യു​ള്ള ഉ​ദ്ഘാ​ട​ന​മാ​മാ​ങ്ക​മാ​ണ് ന​ട​ത്തി​യ​തെ​ന്ന് യൂ​ത്ത് ലീ​ഗ് ആ​രോ​പി​ച്ചു. ആ​ശു​പ​ത്രി​പ്പ​ടി സ്റ്റോ​പ്പി​ൽ​നി​ന്നു പ്ര​ക​ട​ന​മാ​യി എ​ത്തി​യാ​ണ് റീ​ത്ത് സ​മ​ർ​പ്പി​ച്ച​ത്. പ്ര​തി​ഷേ​ധ​യോ​ഗം മു​സ്ലിം​ലീ​ഗ് സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം ആ​ർ.​കെ. ഇ​സ്മാ​യി​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്തു.


യൂ​ത്ത് ലീ​ഗ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ. അ​ഷ്ക്ക​ർ അ​ലി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ടി.​ആ​ർ. ഇ​ബ്രാ​ഹിം, മു​സ്ലിം​ലീ​ഗ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​മാ​രാ​യ ഏ.​എ​ച്ച്. സൈ​നു​ൽ അ​ബി​ദീ​ൻ, വി.​എം. മ​നാ​ഫ്, മു​സ്‌​ലിം സെ​യ്തു​മു​ഹ​മ്മ​ദ് പോ​ക്കാ​കി​ല്ല​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.