മു​ഖ്യ​മ​ന്ത്രി​യു​ടെ മെ​ഡ​ൽ നേ​ടി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ദ​രി​ച്ചു
Tuesday, August 27, 2024 1:58 AM IST
കൊ​ര​ട്ടി: മു​ഖ്യ​മ​ന്ത്രി​യു​ടെ മെ​ഡ​ൽ നേ​ടി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൊ​ര​ട്ടി ക​രാ​ട്ടെ ഡോ​ജോ​യി​ൽ സ്നേ​ഹാ​ദ​രം. പ​തി​നാ​യി​ര​ത്തി​ലേ​റെ ശി​ഷ്യ​സ​മ്പ​ത്തും ക​രാ​ട്ടെ​യി​ൽ 42 വ​ർ​ഷ​ത്തെ പാ​ര​മ്പ​ര്യ​വു​മു​ള്ള സെ​ൻ​സാ​യ് ഭ​ഗി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​ര​ട്ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യ​ത്തി​ന് സ​മീ​പ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ക​രാ​ട്ടെ സ്കൂ​ളാ​ണ് ആ​ദ​ര​ണ​മൊ​രു​ക്കി​യ​ത്. കൊ​ര​ട്ടി സി​ഐ അ​മൃ​ത് രം​ഗ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഡ്വ. എ.​വി. ഷാ​ജ​ഹാ​ൻ അ​ധ്യ​ക്ഷ​നാ​യി. കൊ​ര​ട്ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ൻ്റ് മ​നേ​ഷ് സെ​ബാ​സ്റ്റ്യ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.


മ​ല​ക്ക​പ്പാ​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കെ.​കെ.​ഷാ​ജു, തൃ​ശൂ​ർ റൂ​റ​ൽ സ്പെ​ഷ​ൽ ബ്രാ​ഞ്ചി​ലെ പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ബി.​വി​നോ​ദ് കു​മാ​ർ, ചാ​ല​ക്കു​ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സീ​നി​യ​ർ പോ​ലീ​സ് ഓ​ഫീ​സ​ർ എം.​ഡി. പോ​ളി എ​ന്നി​വ​രെ​യാ​ണ് ആ​ദ​രി​ച്ച​ത്.