അ​നധ്യാ​പി​ക​യ്ക്കു സ്നേ​ഹ​ഭ​വ​നം ഒ​രു​ക്കി വി​ദ്യാ​ർ​ഥി​ക​ൾ
Tuesday, August 27, 2024 1:58 AM IST
ചാ​ല​ക്കു​ടി: കാ​ര്‍​മ​ല്‍ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ അ​ന​ധ്യാ​പി​ക​യ്ക്ക് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നി​ർ​മി​ച്ചു​ന​ൽ​കി​യ സ്നേ​ഹ​ഭ​വ​ന​ത്തി​ന്‍റെ ഗൃ​ഹ​പ്ര​വേ​ശം ന​ട​ത്തി. ഉ​ദ്ഘാ​ട​നം സ​നീ​ഷ്കു​മാ​ര്‍ ജോ​സ​ഫ് എം​എ​ൽ​എ നി​ര്‍​വ​ഹി​ച്ചു.

വി​ധ​വ​യും ര​ണ്ടു കു​ട്ടി​ക​ളു​ടെ മാ​താ​വു​മാ​യ സ​രി​ത​യ്ക്കാ​ണു കാ​ർ​മ​ലി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ചേ​ർ​ന്നു വീ​ടു നി​ർ​മി​ച്ച​ത്. കാ​ർ​മ​ൽ എ​ന്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​രാ​ണ് വീ​ടുപ​ണി​യു​ടെ നേ​തൃ​ത്വം ഏ​റ്റെ​ടു​ത്ത​ത്. വി​ആ​ര്‍ പു​ര​ത്ത് മൂ​ന്നു സെന്‍റ് സ്ഥ​ലം​വാ​ങ്ങി സ്‌​നേ​ഹ​ഭ​വ​നം പ​ണി​തു​ട​ങ്ങി. ഒ​ട്ടേ​റെ ധ​ന​സ​മാ​ഹ​ര​ണപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​വി​ഷ്‌​ക​രി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ ന​ല്ലൊ​രു തു​ക സ്‌​നേ​ഹ​ഭ​വ​ന​ത്തി​നാ​യി സ്വ​രൂ​പി​ച്ചു.


സ്വ​ന്തം കാ​ശു​കു​ടു​ക്ക​ക​ളും ക്രി​സ്മ​സ് സ​മ്മാ​ന​ത്തു​ക​യും ബ​ര്‍​ത്ത് ഡേ ​ഫ​ണ്ടു​മെ​ല്ലാം ഇ​തി​ലേ​ക്കു​ള്ള ക​രു​ത​ലാ​ക്കി മാ​റ്റി. അ​ധ്യാ​പ​ക - അ​ന​ധ്യാ​പ​ക​രു​ടെയും ര​ക്ഷി​താ​ക്ക​ളു​ടെ​യും നി​ര്‍​ലോ​ഭ​മാ​യ സ​ഹാ​യസ​ഹ​ക​ര​ണ​വു​മു​ണ്ടാ​യി​രു​ന്നു. പത്തുമാ​സം കൊ​ണ്ട് സ്‌​നേ​ഹ​ഭ​വ​നം പൂ​ർ​ത്തി​യാ​യി. മാ​നേ​ജ​ര്‍ ഫാ. ​അ​നൂ​പ് പു​തു​ശേ​രി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച ച​ട​ങ്ങി​ല്‍ ഫാ. ​ജോ​ര്‍​ജ് തോ​ട്ടാ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ എ​ബി ജോ​ര്‍​ജ്, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ ഷി​ബു വാ​ല​പ്പ​ന്‍, ബി​ന്ദു ശ​ശി​കു​മാ​ർ, എ​ന്‍​എ​സ്എ​സ് കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍ കെ.​ആ​ര്‍. ദേ​വ​ദാ​സ്, പ്രി​ന്‍​സി​പ്പ​ൽ ഫാ. ​ജോ​സ് താ​ണി​ക്ക​ല്‍, അ​ധ്യാ​പ​ക​ൻ പി.​ഒ. ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.