വൃ​ക്ക മാ​റ്റി​വ​യ്ക്കാ​ൻ ഗൃ​ഹ​നാ​ഥ​ൻ സ​ഹാ​യം​തേ​ടു​ന്നു
Tuesday, August 27, 2024 1:58 AM IST
എ​ട​ത്തി​രു​ത്തി: വൃ​ക്ക മാ​റ്റി​വ‌​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​ക്കാ​യി ഗൃ​ഹ​നാ​ഥ​ൻ സ​ഹാ​യം​തേ​ടു​ന്നു. എ​ട​ത്തി​രു​ത്തി സ്വ​ദേ​ശി കു​റു​പ്പ​ത്ത് സ​ന്തോ​ഷ് (51) ആ​ണ് സു​മ​ന​സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്ന​ത്. പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യാ​യ സ​ന്തോ​ഷി​ന് ഒ​രു​വ​ർ​ഷം​മു​മ്പാ​ണ് വൃ​ക്ക​രോ​ഗം ബാ​ധി​ച്ച​ത്.

തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​രു​വൃ​ക്ക​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​നം​നി​ല​ച്ചു. എ​ത്ര​യും പെ​ട്ടെ​ന്ന് വൃ​ക്ക മാ​റ്റി​വെ​യ്ക്ക​ണ​മെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്ന​ത്. 30 ല​ക്ഷം രൂ​പ ചെ​ല​വു വ​രു​മെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.


നി​ർ​ധ​ന കു​ടും​ബാം​ഗ​മാ​യ സ​ന്തോ​ഷി​ന് ഈ ​തു​ക ക​ണ്ടെ​ത്താ​ൻ ബെ​ന്നി ബെ​ഹ​നാ​ൻ എം​പി, ഇ.​ടി. ടൈ​സ​ൺ മാ​സ്റ്റ​ർ എം​എ​ൽ​എ തു​ട​ങ്ങി​യ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ചി​കി​ത്സാ സ​ഹാ​യ​നി​ധി രൂ​പീ​ക​രി​ച്ചു.

ഫെ​ഡ​റ​ൽ ബാ​ങ്ക് എ​ട​ത്തി​രു​ത്തി ശാ​ഖ​യി​ൽ നി​ഷ സ​ന്തോ​ഷി​ന്റെ പേ​രി​ലു​ള്ള അ​ക്കൗ​ണ്ടി​ലേ​ക്ക് സ​ഹാ​യ​ങ്ങ​ൾ അ​യ​യ്ക്കാം. അ​ക്കൗ​ണ്ട് ന​മ്പ​ർ: 12580100172102, IFSC : FDRL0001258. ഫോൺ: 8606530118.