അ​മ്മ​യും 10 വ​യ​സു​കാ​രി​ മ​ക​ളും വീട്ടിൽ ​മ​രി​ച്ചനി​ല​യി​ൽ
Monday, August 26, 2024 11:01 PM IST
എരുമ​പ്പെ​ട്ടി: പ​ന്നി​ത്ത​ടം കേ​ച്ചേ​രി റോ​ഡി​ൽ നീ​ണ്ടൂ​ർ ത​ങ്ങ​ൾ​പ്പ​ടി​യി​ൽ അ​മ്മ​യേ​യും പത്തുവ​യ​സ് പ്രാ​യ​മു​ള്ള മ​ക​ളേ​യും വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.

പ​ഴ​ഞ്ഞി സ്വ​ദേ​ശി ക​ണ്ട​ര​ശേ​രി വീ​ട്ടി​ൽ അ​നീ​ഷി​ന്‍റെ ഭാ​ര്യ രേ​ഖ (35), മ​ക​ൾ ആ​ര​തി​കൃ​ഷ്ണ (10) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12ഓടെ രേ​ഖ​യു​ടെ മാ​താ​വ് സു​മ​തി​യാ​ണ് തൂ​ങ്ങി മ​രി​ച്ച് നി​ല്ക്കു​ന്ന​ത് ആ​ദ്യം ക​ണ്ട​ത്. ഞാ​യ​റാ​ഴ്ച​യാ​ണ് ഇ​വ​ർ നീ​ണ്ടൂ​രി​ലെ സ്വ​ന്തം വീ​ട്ടി​ലേ​ക്ക് എ​ത്തി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ മാ​താ​വ് ജോലിക്ക് പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു.

രേ​ഖ​യു​ടെ സ​ഹോ​ദ​രി ഫോ​ൺ ചെ​യ്ത് കി​ട്ടാ​താ​യ​തി​നെ തു​ട​ർ​ന്ന് സു​മ​തി​യെ വി​ളി​ച്ച് പ​റ​യു​ക​യും വീ​ട്ടി​ൽ വ​ന്ന് അ​ന്വേ​ഷി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് വീ​ടി​നു​ള്ളി​ലെ കി​ട​പ്പ് മു​റി​യി​ൽ മ​ക​ളെ​യും കൊ​ച്ചു​മ​ക​ളെ​യും തൂ​ങ്ങി​യ നി​ല​യി​ൽ ക​ണ്ട​ത്.


ഉ​ട​ൻ​ത​ന്നെ എ​രു​മ​പ്പെ​ട്ടി പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ചു. കു​ന്നം​കു​ളം ഡി​വൈ​എ​സ്​പി സി.​ആ​ർ. സ​ന്തോ​ഷ്, എ​രു​മ​പ്പെ​ട്ടി ഇ​ൻ​സ്പെ​ക്ട​ർ സി.​വി ലൈ​ജു​മോ​ൻ, എ​സ്​ഐ ജ​ബ്ബാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.

സം​ഭ​വ​സ​മ​യ​ത്ത് രേ​ഖ​യു​ടെ മ​ക​ൻ ആ​ദി​കൃ​ഷ്ണ അ​നീ​ഷി​ന്‍റെ വീ​ട്ടി​ലാ​യി​രു​ന്നു. കു​ടും​ബ​വ​ഴ​ക്കാ​ണ് ആ​ത്മ​ഹ​ത്യ​ക്ക് കാ​ര​ണ​മെ​ന്ന് പ​റ​യു​ന്നു. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.