കാ​ർ സ്കൂ​ട്ട​റി​ലി​ടി​ച്ച് ഗൃഹനാഥൻ മ​രി​ച്ചു
Monday, August 26, 2024 11:01 PM IST
പെ​രി​ങ്ങോ​ട്ടു​ക​ര: നി​യ​ന്ത്ര​ണംവി​ട്ട കാ​ർ സ്കൂ​ട്ട​റി​ലി​ടി​ച്ച് ഗൃഹ നാഥൻ മ​രി​ച്ചു. ഇടിച്ച കാ​ർ തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞു. കാ​ഞ്ഞാ​ണി ക​നാ​ൽ പാ​ല​ത്തി​നു സ​മീ​പം കാ​ളി​പ​റ​മ്പി​ൽ ശ​ങ്ക​ര​നാ​രാ​യ​ണ​ന്‍റെ മ​ക​ൻ സു​രേ​ഷ് (55) ആ​ണ് മ​രി​ച്ച​ത്. ഇന്നലെ ഉ​ച്ച​യ്ക്ക് 12 ഓ​ടെ പെ​രി​ങ്ങോ​ട്ടു​ക​ര എ​ആ​ർ റോ​ഡി​നു സ​മീ​പ​ത്താ​ണ് അ​പ​ക​ടം.

കി​ഡ്നി സം​ന്ധ​മാ​യ അ​സു​ഖം മൂ​ലം ഡ​യാ​ലി​സി​സ് ന​ട​ത്തു​ന്ന സു​രേ​ഷ് താ​ന്ന്യ​ത്തെ ഡ​യാ​ലി​സി​സ് യൂ​ണി​റ്റി​ൽ പോ​യി മ​ട​ങ്ങു​മ്പോ​ഴാ​ണ് നി​യ​ന്ത്ര​ണം വി​ട്ട കാ​ർ സു​രേ​ഷി​ന്‍റെ സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ച​ത്.


ത​ല​യ്ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ സു​രേ​ഷി​നെ ഉ​ട​ൻ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും വൈ​കീ​ട്ട് നാ​ലോ​ടെ മ​രി​ച്ചു. കാ​ർ സ​മീ​പ​ത്തെ റോ​ഡി​ലേ​ക്ക് മ​റി​ഞ്ഞെ​ങ്കി​ലും ഡ്രൈ​വ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. സം​സ്കാ​രം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ഇന്നു ന​ട​ക്കും. ഭാ​ര്യ: പ്രേ​മ. മ​ക്ക​ൾ: സു​ശീ​ൽ, സോ​നാ​ലി. മ​രു​മ​ക്ക​ൾ: അ​നു​ദ​ർ​ത്ത്, വ​ർ​ണ.