കാ​റും ബൈ​ക്കും കൂ​ട്ടിയി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു
Monday, August 26, 2024 11:01 PM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: മേ​ത്ത​ല​യി​ൽ കാ​റും മോ​ട്ടോ​ർ ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വ് മ​രി​ച്ചു. മേ​ത്ത​ല​പ്പാ​ടം കാ​ട്ടു​ക​ണ്ട​ത്തി​ൽ ശ​ശി​യു​ടെ മ​ക​ൻ സ​ലീ​ഷ് കു​മാ​ർ(45) ആ​ണ് മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ സ​ലീ​ഷ്കു​മാ​ർ കൊ​ടു​ങ്ങ​ല്ലൂ​ർ ഗൗ​രി​ശ​ങ്ക​ർ ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ തേ​ടി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യി​രു​ന്നു.


എ​ന്നാ​ൽ അ​ർ​ധ​രാ​ത്രി​യോ​ടെ ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​യ​തി​നെ തു​ട​ർ​ന്ന് മ​ഞ്ഞാ​ലി ചാ​ല​ക്ക​ശ്രീ നാ​രാ​യ​ണ മി​ഷൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു. അ​മ്മ: സു​ജാ​ത. മ​ക​ൾ: അ​നാ​മി​ക.