രാ​മു കാ​ര്യാ​ട്ട് സ്മാ​ര​കം: നി​ർ​മാ​ണം അ​ടു​ത്ത​മാ​സം
Monday, August 26, 2024 1:36 AM IST
ചാ​വ​ക്കാ​ട്: ചേ​റ്റു​വ രാ​മു കാ​ര്യാ​ട്ട് സ്മാ​ര​ക നി​ര്‍​മാ​ണം അ​ടു​ത്ത​മാ​സം ആ​രം​ഭി​ക്കും. ഗു​രു​വാ​യൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം പൊ​തു​മ​രാ​മ​ത്ത് പ്ര​വൃ​ത്തി​ക​ളു​ടെ മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി യോ​ഗം എ​ൻ.​കെ. അ​ക്ബ​ർ എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചാ​വ​ക്കാ​ട് ചേ​ർ​ന്നു.

മ​ണ്ഡ​ല​ത്തി​ലെ റോ​ഡു​ക​ൾ, പാ​ല​ങ്ങ​ൾ, കെ​ട്ടി​ട​ങ്ങ​ൾ, ഇ​റി​ഗേ​ഷ​ന്‍ പ​ദ്ധ​തി​ക​ള്‍, വാ​ട്ട​ര്‍ അ​ഥോ​റി​റ്റി പ​ദ്ധ​തി​ക​ള്‍, ഹാ​ർ​ബ​ർ പ്ര​വ​ര്‍​ത്തി​ക​ള്‍ തു​ട​ങ്ങി​യ​വ​യു​ടെ പു​രോ​ഗ​തി യോ​ഗം വി​ല​യി​രു​ത്തി. 38 കോ​ടി രൂ​പ ചെ​ല​വി​ല്‍ നി​ര്‍​മി​ക്കു​ന്ന ചാ​വ​ക്കാ​ട് കോ​ട​തി കെ​ട്ടി​ട നി​ര്‍​മാ​ണം ദ്രു​ത​ഗ​തി​യി​ല്‍ ന​ട​ക്കു​ന്ന​താ​യും ജ​നു​വ​രി മാ​സ​ത്തോ​ടെ നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ക്കു​മെ​ന്നും എ​ൻ​ജി​നീ​യ​ർ യോ​ഗ​ത്തെ അ​റി​യി​ച്ചു. ക​ട​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ ഇ​ര​ട്ട​പ്പു​ഴ സ്കൂ​ള്‍, പു​ന്ന​യൂ​ര്‍​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ അ​ണ്ട​ത്തോ​ട് സ്കൂ​ള്‍, പു​ന്ന​യൂ​ര്‍ ജി​എ​ല്‍​പി സ്കൂ​ള്‍ എ​ന്നി​വ​യു​ടെ നി​ര്‍​മാ​ണം സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍​ന​ട​ന്നു.

ഗു​രു​വാ​യൂ​ര്‍ ആ​യു​ര്‍​വേ​ദാ​ശു​പ​ത്രി കെ​ട്ടി​ട നി​ര്‍​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ശു​പ​ത്രി താ​ത്കാ​ലി​ക​മാ​യി പ്ര​വ​ര്‍​ത്തി​പ്പി​ക്കു​ന്ന​തി​ന് ഗു​രു​വാ​യൂ​ര്‍ ന​ഗ​ര​സ​ഭ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​താ​യും പു​തി​യ കെ​ട്ടി​ട നി​ര്‍​മാ​ണം എ​ത്ര​യും​വേ​ഗം ആ​രം​ഭി​ക്കു​ന്ന​തി​ന് ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​നു കെ​ട്ടി​ട​വി​ഭാ​ഗ​ത്തി​ന് ക​ർ​ശ​ന​നി​ർ​ദേ​ശം ന​ൽ​കി. ചി​ങ്ങ​നാ​ത്തു​ക​ട​വ് പാ​ല​വും അ​പ്രോ​ച്ച് റോ​ഡും നി​ര്‍​മി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന ന​ട​പ​ടി​ക​ള്‍ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്. തീ​ര​ദേ​ശ ഹൈ​വേ നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ത്ര​യും​വേ​ഗം സ്ഥ​ല​മെ​ടു​പ്പ് ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​നും എം​എ​ല്‍​എ നി​ര്‍​ദേ​ശം ന​ല്‍​കി. അ​ഞ്ചു​കോ​ടി രൂ​പ ചെ​ല​വി​ല്‍ ന​ട​ത്തു​ന്ന ചേ​റ്റു​വ കാ​യ​ലി​ലെ ഡ്രെ​ഡ്ജിം​ഗ് പ്ര​വൃ​ത്തി ആ​രം​ഭി​ക്കു​ന്ന​തി​ന് ക​രാ​റു​കാ​ര​ന് നി​ര്‍​ദേ​ശം ന​ല്‍​കി.


തീ​ര​ദേ​ശ റോ​ഡു​ക​ളു​ടെ നി​ര്‍​മാ​ണം സ​മ​യ​ബ​ന്ധി​ത​മാ​യി തീ​ർ​ക്കും. ചാ​വ​ക്കാ​ട് മു​ത​ല്‍ പ​ഞ്ചാ​ര​മു​ക്ക് വ​രെ​യു​ള്ള റോ​ഡി​ന്‍റെ ടാ​റിം​ഗ് പ്ര​വ​ര്‍​ത്തി അ​ടി​യ​ന്തി​ര​മാ​യി പൂ​ര്‍​ത്തീ​ക​രി​ക്കാ​ൻ ക​ര്‍​ശ​ന നി​ര്‍​ദേ​ശം ന​ല്‍​കി. ചാ​വ​ക്കാ​ട് റ​സ്റ്റ് ഹൗ​സി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ എ​ക്സി​ക്യൂ​ട്ടീ​വ്എ​ൻ​ജി​നീ​യ​ർ​മാ​രാ​യ എ​സ്. ഹ​രീ​ഷ്, റം​ല​ത്ത്, എ​ച്ച്.​ജെ. ബീ​ന, ടി.​എ​സ്. നീ​ലി​മ, മി​നി തു​ട​ങ്ങി​യ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​ങ്കെ​ടു​ത്തു.