വി​ശു​ദ്ധ എ​വു​പ്രാ​സ്യ​മ്മ​യെ​ക്കു​റി​ച്ചു​ള്ള പു​സ്ത​കം പ്ര​കാ​ശ​നംചെ​യ്തു
Monday, August 26, 2024 1:36 AM IST
തൃ​ശൂ​ർ: ഒ​ല്ലൂ​ർ എ​വു​പ്രാ​സ്യ​ തീ​ർ​ഥ​കേ​ന്ദ്രത്തില്‌ ന​വ​നാ​ൾ തി​രു​ക്ക​ർ​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സി​സ്റ്റ​ർ ദീ​പ സി​എം​സി ത​യാ​റാ​ക്കി​യ പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​നം ദേ​വ​മാ​ത പ​ബ്ലി​ക് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​യ്സ് എ​ലു​വ​ത്തി​ങ്ക​ൽ സി​എം​സി നി​ർ​മ​ല പ്രൊ​വി​ൻ​ഷ്യാ​ൾ സു​പ്പീ​രി​യ​ർ ഡോ. ​ക്രി​സ്‌​ലി​ന് ന​ൽ​കി നി​ർ​വ​ഹി​ച്ചു.

ഇ​ന്ന​ലെ വൈ​കീ​ട്ടു നാ​ലി​ന് ഒ​ല്ലൂ​ർ പ്ര​ദേ​ശ​ത്തെ വാ​ഹ​ന​ങ്ങ​ളു​ടെ വെ​ഞ്ച​രി​പ്പും വി​ശു​ദ്ധ എ​വു​പ്രാ​സ്യ​മ്മ​യു​ടെ സ്റ്റി​ക്ക​ർ ന​ൽ​ക​ലും തീ​ർ​ഥ​കേ​ന്ദ്രം റെ​ക്ട​ർ ഫാ. ​റാ​ഫേ​ൽ വ​ട​ക്ക​ൻ നി​ർ​വ​ഹി​ച്ചു. ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന​യ്ക്കു ഫാ. ​ഡേ​വി​സ് പു​ലി​ക്കോ​ട്ടി​ൽ നേ​തൃ​ത്വം​ന​ൽ​കി. വി​ശു​ദ്ധ എ​വു​പ്രാ​സ്യ​മ്മ​യു​ടെ വി​ശു​ദ്ധ പ​ദ​വി പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ പ​ത്താം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് തൃ​ശൂ​ർ നി​ർ​മ​ല പ്രോ​വി​ൻ​സ് സം​ഘ​ടി​പ്പി​ച്ച മ​ത്സ​ര​ങ്ങ​ളു​ടെ സ​മ്മാ​ന​വി​ത​ര​ണ​വും ന​ട​ത്തി.