അ​റ​വു​ശാ​ല​യും അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ളും ജ​ന​ങ്ങ​ൾ​ക്ക് ദോ​ഷ​ക​രം: ഡെ​പ്യൂ​ട്ടി മേ​യ​ർ
Monday, August 26, 2024 1:36 AM IST
കു​രി​യ​ച്ചി​റ: അ​റ​വു​ശാ​ല​യും അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ളും ജ​ന​ങ്ങ​ൾ​ക്കു ദോ​ഷ​മാ​ണെ​ന്നും അ​നു​യോ​ജ്യ​മാ​യ സ്ഥ​ല​മി​ല്ലാ​ത്ത​താ​ണു പ്ര​ശ്ന​മെ​ന്നും ഡെ​പ്യൂ​ട്ടി മേ​യ​ർ എം.​എ​ൽ. റോ​സി.

കു​രി​യ​ച്ചി​റ യു​ണൈ​റ്റ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് അ​സോ​സി​യേ​ഷ​ൻ - കു​ട - ന​ട​ത്തി​യ സൗ​ജ​ന്യ കു​ടി​വെ​ള്ള പ​രി​ശോ​ധ​നാ ക്യാ​ന്പ് ഉ​ദ്ഘാ​ട​നം​ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. കു​ട പ്ര​സി​ഡ​ന്‍റ് ടി.​ടി. ജോ​സ് അ​ധ്യ​ക്ഷ​നാ​യി. കു​രി​യ​ച്ചി​റ​യി​ലെ അ​റ​വു​ശാ​ല, മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റ്, ശ്മ​ശാ​നം, മൃ​ഗ​ങ്ങ​ളെ മ​റ​വു​ചെ​യ്യ​ൽ തു​ട​ങ്ങി​യ​വ​യു​ടെ പ്ര​വ​ർ​ത്ത​നം​മൂ​ലം ജ​ല​സ്രോ​ത​സു​ക​ൾ മ​ലി​നീ​ക​രി​ക്ക​പ്പെ​ട്ടെ​ന്ന ആ​ശ​ങ്ക​യി​ലാ​ണു സൗ​ജ​ന്യ കു​ടി​വെ​ള്ള പ​രി​ശോ​ധ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ച​ത്.


ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ കേ​ര​ള ലൈ​ബ്ര​റി ഹാ​ളി​ൽ ന​ട​ന്ന ക്യാ​ന്പി​ൽ കു​രി​യ​ച്ചി​റ​ക്കാ​ർ​ക്കു പു​റ​മേ മ​റ്റു പ്ര​ദേ​ശ​ത്തു​നി​ന്നു​ള്ള​വ​രും പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി.

സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി വി​കാ​രി ഫാ. ​തോ​മ​സ് വ​ട​ക്കൂ​ട്ട്, മാ​ർ മാ​റി ശ്ലീ​ഹാ പ​ള്ളി വി​കാ​രി ഫാ. ​ഡെ​ന്നി ത​ലോ​ക്കാ​ര​ൻ, കോ​ർ​പ​റേ​ഷ​ൻ കൗ​ണ്‍​സി​ല​ർ​മാ​രാ​യ സി​ന്ധു ആ​ന്‍റോ ചാ​ക്കോ​ള, ആ​ൻ​സി ജേ​ക്ക​ബ്, ലീ​ല വ​ർ​ഗീ​സ്, നി​മ്മി റ​പ്പാ​യി, ഡോ. ​സി.​കെ. ജോ​ർ​ജ്, അ​ഡ്വ. എ​ൻ.​ഒ. ഈ​നാ​ശു, ഡോ. ​ടോ​മി ഫാ​ൻ​സി​സ്, ഇ.​എ. ജോ​സ​ഫ്, ഐ​ജോ ഫ്രാ​ൻ​സി​സ്, വ​ൽ​സ​ല പ്ര​ഭാ​ക​ര​ൻ, രാ​ജു മാ​ർ​ട്ടി​ൻ പ​ല്ല​ൻ, പോ​ൾ ചാ​ലി​ശേ​രി, സൈ​മ​ണ്‍ വ​ട​ക്കേ​ത്ത​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.