പൊ​തു​പ്ര​വ​ർ​ത്ത​ക​ർ പ​രി​സ്ഥി​തി​സം​ര​ക്ഷ​ക​രുമാ​ക​ണം: മ​ന്ത്രി
Monday, August 26, 2024 1:36 AM IST
ചാ​ല​ക്കു​ടി: പൊ​തു​പ്ര​വ​ര്‍​ത്ത​ക​ര്‍ പ​രി​സ്ഥി​തി​സം​ര​ക്ഷ​ക​ര്‍ കൂ​ടി​യാ​ക​ണ​മെ​ന്നു മ​ന്ത്രി കെ. ​രാ​ജ​ന്‍. സോ​ഷ്യ​ലി​സ്റ്റ് നേ​താ​വും മി​ക​ച്ച ക​ര്‍​ഷ​ക​നു​മാ​യി​രു​ന്ന എം.​സി. ആ​ഗ​സ്തി​യു​ടെ അ​ഞ്ചാ​മ​ത് ച​ര​മ​വാ​ര്‍​ഷി​ക​ദി​ന​ത്തി​ല്‍ ന​ട​ത്തി​യ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം​ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

വ​യ​നാ​ട് ദു​ര​ന്തം ത​രു​ന്ന പാ​ഠ​ങ്ങ​ള്‍ വ​ള​രെ വ​ലു​താ​ണ്. അ​പ​ക​ടം ന​ട​ന്ന​യു​ട​ന്‍ ദു​ര​ന്ത​മു​ഖം നേ​രി​ട്ടു കാ​ണേ​ണ്ടി​വ​ന്ന​തു വ​ലി​യ വേ​ദ​ന​യും മ​നോ​വി​ഷ​മ​വും ഉ​ണ്ടാ​ക്കി​യ സ​ന്ദ​ര്‍​ഭ​ങ്ങ​ളാ​യി​രു​ന്നു​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കൊ​ച്ചി സി​റ്റി പോ​ലീ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍ കെ.​എ​സ്. സു​ദ​ര്‍​ശ​ന് എം.​സി. ആ​ഗ​സ്തി സ്മാ​ര​ക പു​ര​സ്‌​കാ​രം മ​ന്ത്രി സ​മ്മാ​നി​ച്ചു. അ​നു​സ്മ​ര​ണ ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ജോ​ര്‍​ജ് വി. ​ഐ​നി​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


വ​യ​നാ​ട് ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു മാ​തൃ​കാ​പ​ര​മാ​യ നേ​തൃ​ത്വം​ന​ല്കി​യ മ​ന്ത്രി കെ. ​രാ​ജ​നെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. സം​സ്‌​കൃ​ത സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സ​ല​ര്‍ പ്ര​ഫ. കെ.​കെ. ഗീ​താ​കു​മാ​രി ഉ​പ​ഹാ​രം ന​ല്കി.

ആ​ര്‍​ജെ​ഡി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി യൂ​ജി​ന്‍ മോ​റേ​ലി, ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജ് മാ​നേ​ജ​ര്‍ ഫാ. ​ജോ​യ് പീ​ണി​ക്ക​പ​റ​മ്പ​ന്‍, ആ​ർ​ജെ​ഡി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജെ​യ്‌​സ​ണ്‍ മാ​ണി, പ​രി​യാ​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഡെ​സ്റ്റി​ന്‍ താ​ക്കോ​ല്‍​ക്കാ​ര​ന്‍, ആ​നി ജോ​യി, ഷാ​ജു പു​ത്തൂ​ര്‍, കെ.​എ​സ്. അ​ശോ​ക​ന്‍, വി.​ഒ. പൈ​ല​പ്പ​ന്‍, വി.​എം. ടെ​ന്‍​സ​ണ്‍, ജോ​യ് മൂ​ത്തേ​ട​ന്‍, എ​ന്‍. കു​മാ​ര​ന്‍, സി​ബി കെ. ​തോ​മ​സ്, ജോ​സ് പൈ​നാ​ട​ത്ത്, സി.​എ. തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.