ഭ​വ​ന​ര​ഹി​ത​രി​ല്ലാ​ത്ത കേ​ര​ള​മാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ ല​ക്ഷ്യം: മ​ന്ത്രി
Monday, August 26, 2024 1:36 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ഭ​വ​ന​ര​ഹി​ത​രി​ല്ലാ​ത്ത കേ​ര​ള​മാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് മ​ന്ത്രി ഡോ. ​ആ​ര്‍. ബി​ന്ദു. നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ ന​ട​പ്പി​ലാ​ക്കു​ന്ന സ്‌​നേ​ഹ​ക്കൂ​ട് ഭ​വ​ന​നി​ര്‍​മാ​ണ പ​ദ്ധ​തി​യി​ലെ മൂ​ന്നാ​മ​ത്തെ വീ​ടി​ന്‍റെ താ​ക്കോ​ല്‍ കൈ​മാ​റ്റം നി​ര്‍​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് മേ​രീ​സ് ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്‌​കീം യൂ​ണി​റ്റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ നി​ര്‍​മി​ച്ചു​ന​ല്‍​കു​ന്ന സ്‌​നേ​ഹ​ക്കൂ​ടാ​ണു കാ​ട്ടു​ങ്ങ​ച്ചി​റ കോ​ക്കാ​നി​ക്കാ​ട് സ്വ​ദേ​ശി​നി​ക്കു കൈ​മാ​റി​യ​ത്.

ജി​ല്ല​യി​ലെ 116 എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റു​ക​ളെ ഏ​കോ​പി​പ്പി​ച്ചു ന​ട​ത്തി​യ സ്‌​ക്രാ​പ്പ് ചാ​ല​ഞ്ച്, ബി​രി​യാ​ണി ചാ​ല​ഞ്ച്, വി​വി​ധ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ നി​ര്‍​മാ​ണ​വി​ത​ര​ണ ച​ല​ഞ്ചു​ക​ള്‍ എ​ന്നി​വ വ​ഴി​യും നി​ര​വ​ധി സു​മ​ന​സു​ക​ളു​ടെ സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ളി​ലൂ​ടെ​യും സ​മാ​ഹ​രി​ച്ച വി​ഭ​വ​ങ്ങ​ള്‍ കൊ​ണ്ടാ​ണ് പ​ദ്ധ​തി യ​ഥാ​ര്‍​ഥ്യ​മാ​ക്കി​യ​ത്. സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ല്‍ മ​റ്റു ഭ​വ​ന​നി​ര്‍​മാ​ണ പ​ദ്ധ​തി​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടാ​ന്‍ ക​ഴി​യാ​തെ​പോ​യ​വ​രെ വീ​ടെ​ന്ന സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ക്കാ​ന്‍ സ​ഹാ​യി​ക്കാ​നാ​ണീ പ​ദ്ധ​തി​യെ​ന്നു മ​ന്ത്രി ഡോ. ​ബി​ന്ദു പ​റ​ഞ്ഞു.


മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സു​ജ സ​ഞ്ജീ​വ്കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ൽ ആ​ന്‍​സ​ന്‍ ഡൊ​മി​നി​ക്, നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്‌​കീം പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ജൂ​ബി കെ. ​ജോ​യ്, സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ റ​വ. ഡോ. ​ലാ​സ​ര്‍ കു​റ്റി​ക്കാ​ട​ന്‍, വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ എം.​ആ​ര്‍. ഷാ​ജു, എ​ന്‍​എ​സ്എ​സ് ജി​ല്ലാ കോ-​ഒാ​ർ​ഡി​നേ​റ്റ​ര്‍ എം.​വി. പ്ര​തീ​ഷ്, ഡോ.​എ​ന്‍. രാ​ജേ​ഷ്, ഫെ​നി എ​ബി​ന്‍, എ.​എ. തോ​മ​സ്, ഒ.​എ​സ്. ശ്രീ​ജി​ത്ത്, സൂ​ര്യ തേ​ജ​സ്, ഇ.​ആ​ര്‍. രേ​ഖ, ഇ.​എ​സ്. ശ്രീ​ക​ല തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.