യു​വ​ജ​ന​ങ്ങ​ൾ സ​ഭ​യു​ടെ​യും സ​മൂ​ഹ​ത്തി​ന്‍റെ​യും അ​നു​ഗ്ര​ഹ​മാ​ക​ണം: ഡോ. ​അം​ബ്രോ​സ് പു​ത്ത​ൻ​വീ​ട്ടി​ൽ
Monday, August 26, 2024 1:35 AM IST
കോ​ട്ട​പ്പു​റം: യു​വ​ജ​ന​ങ്ങ​ൾ സ​ഭ​യു​ടെ​യും സ​മൂ​ഹ​ത്തി​ന്‍റെ​യും അ​നു​ഗ്ര​ഹ​മാ​ക​ണ​മെ​ന്ന് കോ​ട്ട​പ്പു​റം ബി​ഷ​പ് ഡോ. ​അം​ബ്രോ​സ് പു​ത്ത​ൻ​വീ​ട്ടി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു. കെ​സി​വൈ​എം രൂ​പ​ത സ​മി​തി​യു​ടെ​യും കൊ​ടു​ങ്ങ​ല്ലൂ​ർ സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക​യു​ടെ​യും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച രൂ​പ​ത യു​വ​ജ​ന​സം​ഗ​മം കൊ​ടു​ങ്ങ​ല്ലൂ​ർ സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

രാ​വി​ലെ ദി​വ്യ​ബ​ലി​ക്കു​ശേ​ഷം കെ​സി​വൈ​എം കോ​ട്ട​പ്പു​റം രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജെ​ൻ​സ​ൺ ആ​ൽ​ബി പ​താ​ക ഉ​യ​ർ​ത്തി. തു​ട​ർ​ന്ന് ന​ട​ന്ന ഉ​ദ്ഘാ​ട​ന യോ​ഗ​ത്തി​ൽ കെ​സി​വൈ​എം കോ​ട്ട​പ്പു​റം രൂ​പ​ത​യു​ടെ ക്യാ​മ്പ് ലോ​ഗോ ഫ്ലൈ ​ഹൈ ബി​ഷ​പ് പ്ര​കാ​ശ​നം ചെ​യ്തു. പ്ര​ശ​സ്ത ജീ​സ​സ് യൂ​ത്ത് മ്യൂ​സി​ക്ക് ബാ​ൻ​ഡ് ഡൗ​ൺ​ടൗ​ൺ ഡി​സൈ​പ്പി​ൾ​സി​ന്‍റെ നേ​തൃ​ത്തി​ൽ വി​പു​ല​മാ​യ നൃ​ത്ത സം​ഗീ​ത പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു.


വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ​നി​ന്നാ​യി മു​ന്നൂ​റി​ല​ധി​കം യു​വ​ജ​ന​ങ്ങ​ൾ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. കോ​ട്ട​പ്പു​റം രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. റോ​ക്കി റോ​ബി ക​ള​ത്തി​ൽ, കൊ​ടു​ങ്ങ​ല്ലൂ​ർ സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക വി​കാ​രി ഫാ. ​ഫ്രാ​ൻ​സി​സ് താ​ണി​യ​ത്ത്, സ​ഹ​വി​കാ​രി ഫാ. ​എ​ബ​നേ​സ​ർ ആ​ന്‍റ​ണി കാ​ട്ടി​പ്പ​റ​മ്പി​ൽ, കെ​സി​വൈ​എം രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​നോ​യ​ൽ കു​രി​ശി​ങ്ക​ൽ, പ്ര​സി​ഡ​ന്‍റ് ജെ​ൻ​സ​ൺ അ​ൽ​ബി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ​ൻ​സ​ന്‍ ജോ​യ്, കെ​സി​വൈ​എം കൊ​ടു​ങ്ങ​ല്ലൂ​ർ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ആ​മോ​സ് മ​നോ​ജ്, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ നി​തി​ൻ ഇ​ട​പ്പ​ള്ളി, പ്രോ​ഗ്രാം കോ-​ഒാ​ർ​ഡി​നേ​റ്റ​ർ ഡാ​നി ചി​റ​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.