കാ​രി​ക്ക​ട​വ് പു​ഴ​യി​ല്‍ യു​വാ​വ് മു​ങ്ങി​മ​രി​ച്ചു
Sunday, August 25, 2024 10:45 PM IST
വെ​ള്ളി​ക്കു​ള​ങ്ങ​ര: ചൊ​ക്ക​ന കാ​രി​ക്ക​ട​വ് പു​ഴ​യി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി മ​രി​ച്ചു. കോ​ടാ​ലി വ​ലി​യ​ക​ത്ത് കു​ഞ്ഞു​മു​ഹ​മ്മ​ദ് മ​ക​ന്‍ ന​സീ​ബാ​ണ് (36) മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കീ​ട്ടാ​ണ് ് സം​ഭ​വം.

കാ​രി​ക്ക​ട​വി​ല്‍ പു​ഴ​ക്കു​കു​റു​കെ നി​ര്‍​മി​ച്ചി​ട്ടു​ള്ള ത​ട​യ​ണ​യി​ല്‍ കു​ളി​ക്കു​ന്നി​തി​നി​ടെ ഒ​ഴു​ക്കി​ല്‍ പെ​ടു​ക​യാ​യി​രു​ന്നു. ത​ട​യ​ണ​യി​ലെ കോ​ണ്‍​ക്രീ​റ്റ് ഓ​വി​നു​ള്ളി​ല്‍ കു​ടു​ങ്ങി​യ യു​വാ​വി​നെ നാ​ട്ടു​കാ​ര്‍ ചേ​ര്‍​ന്ന് ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. വി​വ​ര​മ​റി​ഞ്ഞ് പു​തു​ക്കാ​ട് നി​ന്ന് അ​ഗ്നി​ര​ക്ഷസേ​ന​യും വെ​ള്ളി​ക്കു​ള​ങ്ങ​ര പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി. മൃ​ത​ദേ​ഹം ചാ​ല​ക്കു​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍. സൗ​ദി അ​റേ​ബ്യ​യി​ലാ​യി​രു​ന്ന ന​സീ​ബ് മൂ​ന്നാ​ഴ്ച മു​മ്പാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. ന​സീ​ബും കു​ടും​ബ​വും വ​ര​ന്ത​ര​പ്പി​ള്ളി​യി​ലെ വാ​ട​ക വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സം. ഭാ​ര്യ: ജം​സീ​ന.​ മ​ക്ക​ള്‍: മു​ഹ​മ്മ​ദ് ന​സീ​ര്‍, ഫാ​ത്തി​മ​ത് ന​സ്രി​യ.