റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ ക​ള​ക്ട​റേ​റ്റ് ധ​ർ​ണ ന​ട​ത്തി
Sunday, August 25, 2024 6:15 AM IST
തൃ​ശൂ​ർ: റേ​ഷ​ൻ വി​ത​ര​ണ​രം​ഗ​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന റേ​ഷ​ൻ വ്യാ​പാ​രി​ക​ളോ​ടു കെ​ടി​പി​ഡി​എ​സ് ആ​ക്ടി​നു വി​രു​ദ്ധ​മാ​യി ശി​ക്ഷ​ണ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​റെ സ​സ്പെ​ൻ​ഡ് ചെ​യ്യു​ക, ര​ജി​സ്ട്രേ​ഷ​ൻ സ്റ്റാ​മ്പ് ഡ്യൂ​ട്ടി വെ​ട്ടി​ച്ച​തു വി​ജി​ല​ൻ​സ് അ​ന്വേ​ഷി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ഓ​ൾ കേ​ര​ള റീ​ട്ടെ​യി​ൽ റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ൽ ധ​ർ​ണ​യും പ്ര​ക​ട​ന​വും ന​ട​ത്തി.


സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​ണി നെ​ല്ലൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി. ​മോ​ഹ​ൻ​പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി. ​മു​ഹ​മ്മ​ദാ​ലി, സെ​ബാ​സ്റ്റ്യ​ൻ ചൂ​ണ്ട​ൽ, പി.​ഡി. പോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.