വടക്കേക്കാട്: കൗക്കാനപ്പെട്ടി ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ മോഷണം. ശ്രീകോവിലിന്റെ മുന്‍വശത്തെ ഭണ്ഡാരത്തിന്റെ പൂട്ടുപൊളിച്ച് പണം കവര്‍ന്നു. വിഗ്രഹത്തിൽ ചാര്‍ത്തിയിരുന്ന വെള്ളിമാല, ശൂലം എന്നിവയും കവര്‍ന്നിട്ടുണ്ട്.
ക്ഷേത്രത്തിന്റ ഓഫീസ് റൂമിന്റെ പൂട്ടും ശാന്തിയുടെ മുറിയുടെ പൂട്ടും പൊളിച്ചനിലയിലാണ്. പതിനായിരത്തോളംരൂപ നഷ്ടപ്പെട്ടതായി കണക്കാക്കുന്നു. രാവിലെ ക്ഷേത്രം തുറക്കാന്‍ എത്തിയ ശാന്തിക്കാരനാണ് സംഭവംകണ്ടത്. ക്ഷേത്രം ഭാരവാഹികൾ വിവരമറിയിച്ചതിനെതുടർന്ന് വടക്കേക്കാട് പോലീസ് അന്വേഷിക്കുന്നു.