പെരിങ്ങണ്ടൂർ: പോപ്പ് പോൾ മേഴ്സി ഹോം ടീച്ചേഴ്സ് ട്രെയിനിംഗ് കോളജിൽ ബിഎഡ്, ഡിപ്ലോമ കോഴ്സുകളുടെ അധ്യയനവർഷത്തിന്റെയും കോളജ് യൂണിയന്റെയും ഉദ്ഘാടനം തൃശൂർ ഗവ. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. എൻ. അശോകൻ നിർവഹിച്ചു. വടക്കാഞ്ചേരി ഫൊറോന വികാരി ഫാ. വർഗീസ് തരകൻ അധ്യക്ഷത വഹിച്ചു.
ട്രെയിനിംഗ് കോളജ് പ്രിൻസിപ്പൽ ഫാ. ജോൺസൺ അന്തിക്കാട്ട്, അസിസ്റ്റന്റ് ഡയറക്ടർ ഫാ. സിജൻ ചക്കാലയ്ക്കൽ, ഫാക്കൽട്ടി എൻ.വി. ബേബിച്ചൻ, കോളജ് യൂണിയൻ ചെയർമാൻ അജിത, സെക്രട്ടറി ദൃശ്യ എന്നിവർ പ്രസംഗിച്ചു. ടീച്ചർ ട്രെയിനീസിന്റെയും മേഴ്സി ഹോം കുട്ടികളുടെയും കലാപരിപാടികളുമുണ്ടായിരുന്നു.