എരുമപ്പെട്ടി: എൽഡിഎഫ് സർക്കാരിന്റെ വൈദ്യുതചാർജ് വർധനയ്ക്കെതിരെ മരത്തംകോട് കെഎസ്ഇബി ഓഫീസിലേക്ക് കടങ്ങോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും സംഘടിപ്പിച്ചു.
പന്നിത്തടം സെന്ററിൽനിന്ന് ആരംഭിച്ച മാർച്ച് മരത്തംകോട് കെഎസ്ഇബി ഓഫീസിനുമുന്നിൽ സമാപിച്ചു. കടവല്ലൂർ ബ്ലോക്ക് കോൺസ് പ്രസിഡന്റ് സുരേഷ് മമ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷറഫു പന്നിത്തടം അധ്യക്ഷതവഹിച്ചു. പ്രവാസി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി യാവുട്ടി ചിറമനേങ്ങാട് മുഖ്യപ്രഭാഷണം നടത്തി. സലാം വലിയകത്ത്, രജ്ജു താരു, ദീപ രാമചന്ദ്രൻ, പി.വി. കൃഷ്ണൻകുട്ടി പ്രസംഗിച്ചു.